myflyingmind
- Reads 2,939
- Votes 136
- Parts 4
ജീവിതത്തിന്റെ അർത്ഥം തേടിയുള്ള അലച്ചിലിനിടയിൽ ബാല്യം, കൌമാരം, യൌവ്വനം, വാർദ്ധക്യം എന്നിങ്ങനെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ നമ്മൾ കടന്ന് പോകുമ്പോൾ ഓർമ്മപുസ്തകത്തിന്റെ താളുകളിൽ എഴുതപ്പെടുന്നത് നമ്മളുടെ ഓർമ്മകളാണ്, അനുഭവങ്ങളാണ്. അവയിൽ ചില താളുകൾ കാലങ്ങൾ കഴിഞ്ഞ് മറിച്ച് നോക്കാൻ ഇഷ്ടപ്പെടാത്തവ ആയിരിക്കാം ചിലത് വീണ്ടും വീണ്ടും മറിച്ച് നോക്കാൻ ഇഷ്ടപ്പെടുന്നവയും. ചിലത് നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ ആയിരിക്കാം, ചിലത് നടക്കാതെപോയ ആഗ്രഹങ്ങൾ ആയിരിക്കാം. ചിലത് കൈവന്ന ഭാഗ്യങ്ങൾ ആയിരിക്കാം, ചിലത് കൈവിട്ടുപോയ സ്വപ്നങ്ങളായിരിക്കാം. കാലങ്ങൾ കഴിഞ്ഞ് ഇവയിൽ ഏത് മറിച്ച് നോക്കിയാലും ബാക്കിയാവുന്നത് കൺ തടത്തിൽ ഉപ്പുരസമുള്ള നനവോ, ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോ മാത്രമാണ്. എന്റെ ഓർമ്മ പുസ്തകത്തിലെ ചിലതാളുകൾ ഇവിടെ നിങ്ങളോടൊപ്പം ഞാനും മറി