വായന
2 stories
കനൽപഥം  by avyanna005
avyanna005
  • WpView
    Reads 18,238
  • WpVote
    Votes 1,779
  • WpPart
    Parts 77
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കുന്നതായി തോന്നി. " അവരുടെ ഒരനക്കം പോലും കേൾക്കുന്നില്ല.." തൊട്ടപ്പുറത്തുള്ള മുറിയിൽ നിന്ന് ആരോ പറയുന്നത് കേട്ടു. ഞാൻ നെറ്റിചുളിച്ചുകൊണ്ട് ചെവി വട്ടം പിടിച്ചു. " കിട്ടിയാൽ തീർത്തേക്കണം രണ്ടിനേം.." ______________________________ ഇത് ഐശുവിന്റെയും ജവാദിന്റെയും കഥ, ഒപ്പം കനലെരിയുന്ന ചില മനസ്സുകളുടെയും... 🔥 Copyright © 2019 Habeeba Rahman All rights reserved.
OUR COMPLICATED LOVE STORY(Malayalam) by DevigauriSV
DevigauriSV
  • WpView
    Reads 56,725
  • WpVote
    Votes 4,062
  • WpPart
    Parts 59
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....