💫വറുത്ത കാപ്പി കുരുവിന്റെ നിറമാണെന്ന് തോന്നി അവന്....
അതിനുള്ളിലുള്ള... ആ ചുവന്ന ഹൃദയം....അതിനി ആർക്ക് വേണ്ടിയാകും..മിടിക്കാൻ പോകുന്നത്...
ഈ എനിക്ക് വേണ്ടിയോ......💫
പരാജയപ്പെട്ട പ്രണയത്തിന്റെ ശാപം പേറുന്ന ഓരോരുത്തരും മനസ്സിൽ മായാത്ത ഒരു ചിത്രം കൊണ്ട് നടക്കാൻ വിധിക്കപ്പെട്ടവരാണ്.
ആ നഷ്ട പ്രണയത്തിന്റെ മായാത്ത ചിത്രത്തിന്റെ ഓർമക്കായി സമർപ്പിക്കുന്നു
നിനക്ക് ഇപ്പോഴും ഈ വട്ട് ഉണ്ടോ പെണ്ണെ.
മഴയിലേക്ക് കൈ നീട്ടി വിടർന്ന കണ്ണുകളോടെ നിൽക്കുന്ന ഒരു ദാവണികാരി പെൺകുട്ടിയെ നോക്കിയാണ് ഈ ചോദ്യം.
അതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല
ദച്ചു.