betterfly30
" മോൻ വന്നതല്ലേ ആ ആരതിയൊക്കെ ഒന്നെടുത്തു ഒഴിഞ്ഞൂടെ...... രാധികാമ്മേ.."
" ഹോ... മോനങ് വിദേശത്തൂന്ന് പഠിപ്പും കഴിഞ്ഞ് വരാണല്ലോ.... ആരതി ഉഴിഞ്ഞു ദൃഷ്ടി ദോഷം കളയാൻ... കൊലക്കുറ്റത്തിന് ജയിലിലെ നാലുകൊല്ലത്തെ ജനവാസം കഴിഞ്ഞു വന്ന ഇവനെയൊക്കെ മട്ടലെടുത്ത് അടിക്കാ.. വേണ്ടത്...."
രാധികാമ്മ കിച്ചനെ നോക്കി ചിറഞ്ഞ് പറഞ്ഞതും...
അവന് വേണ്ടായിരുന്നൂന്ന് തോന്നിപോയി....
വെറുതെ വടികൊടുത്തു അടി വാങ്ങിയതു പോലായി.....
" അതിനെങ്ങനാ.. ഉണ്ടചോറിന് നന്ദി കാണിക്കാൻ അറിയാം പാടുണ്ടോ അതില്ലല്ലോ..... ഉപ്പും ചോറും തിന്ന വീട്ടിലുള്ളവനെ തന്നെയങ്ങ് കുത്തി മലർത്തിയില്ലേ.... എരണം കെട്ടവൻ
ഒരു കാലത്തുംനന്നാവില്ല..."
ശാപവാക്കുകൾ കേട്ടവനിൽ ഒരു തരി പോലും അനക്കം സൃഷ്ടിച്ചില്ല...
പകരം അവരെ നോക്കി ചുണ്ടൊന്ന് കോട്ടി....
" രാധികാമ്മ... ഞാൻ പറഞ്ഞത് പിൻവലിച്ചു... പോരെ ഒന്ന് നിർത്തൂന്നെ.., "
ഇത് അമ്മയും മോനുംകൂട