taeforkookie1321
**ഇരുട്ടിന്റെ ഏകാന്ത ഭിത്തിയിൽ, ചിലങ്ക കെട്ടിയ തീപ്പന്തമായി അവൾ; ഭയത്തെ ഭക്തിയാക്കി മാറ്റിയ അവന്റെ അഗാധമായ പ്രണയം.**
അവളുടെ ചിലങ്കയുടെ താളവും, തീവ്രതയാൽ കത്തുന്ന കണ്ണുകളും, അതിൽ ഒളിപ്പിച്ച ദൈന്യതയും, ഉശിരുള്ള സംസാരവും, എന്നോ അവനിൽ അവളെ 'സ്വന്തമാക്കണം' എന്ന ' ആഗ്രഹം (CHAHATH) സൃഷ്ടിച്ചു. അവന്റെ ആഗ്രഹം പോലെ, ഒരുപാട് നാൾ അവനെ കൊണ്ട് അനുഭവിപ്പിച്ച പ്രയാസങ്ങൾക്ക് പ്രായശ്ചിത്തമായി വിധി എന്ന മാലാഖ അവളെ അവന് സ്വന്തമായി സമ്മാനിച്ചു. റൗദ്രനായ അവനെ അവൾക്കെപ്പോഴും അറപ്പായിരുന്നു, വെറുപ്പായിരുന്നു. എന്നാൽ, സത്യങ്ങളുടെ ചുരുളഴിയുമ്പോഴും, അവനിലെ മാന്യതയെന്ന സത്യത്തെ അറിഞ്ഞു തുടങ്ങുമ്പോഴും, അവരുടെ ഉള്ളിൽ പ്രണയം ('MOHABBAT) എന്ന വികാരം മൊട്ടിട്ട് തുടങ്ങി. എന്നോ അത് ആരാധനയിലേക്ക് ( IBADATH) വഴിമാറി....