ഗ്രാമ സംസ്കാരത്തിൽ നിന്നുമുള്ള മറ്റൊരു മുത്താണിത്. ഒരു പ്രതേക വിഭാഗക്കാരുടെ ദൈവീക കാണിക്കയാണു കുംഭ മാസത്തിൽ ഭിക്ഷാടന വേഷത്തിൽ അരങ്ങേറുന്ന ശിവ രൂപം. ജ്നാനമാണു ശിവഭിക്ഷു സ്വന്തം സാങ്കൽപീക പ്രതീകമായി നിൽക്കുന്ന പാർവ്വതിയോട് യാചിക്കുന്നത്.
"അന്നപൂ ർണ്ണേ സദാ പൂർണ്ണേ, ശങ്കര പ്രാണവല്ലഭേ,
ജ്നാനവൈരാഗ്യ സിദ്ധ്യാർത്ഥം ഭിക്ഷാം ദേഹി ച പാർവ്വതീ...!"
മനുഷ്യന്മാർക്ക് ജ്നാന ഭിക്ഷ അസാധ്യമായതു കൊണ്ടാവണം അരിയും പണവും ധർമ്മം നൽകി വിജ്നാന വൈരാഗ്യം എന്ന സങ്കല്‌പം പൂർത്തീകരിക്കുന്നത്.