മുകിലുകള്‍ പല ഭാവങ്ങളിലും രൂപങ്ങളിലും ആകാശത്തിലൂടെ നീങ്ങുന്നുണ്ട്. അവ ചിലപ്പോള്‍ ഇടിനാദം മുഴക്കാറുണ്ട്. ഈ ഊഷര ഭൂമിയിലേക്ക് കുളിര്‍മഴയായി വന്നു പതിക്കറുണ്ട്. ദാഹജലം നല്‍കാറുണ്ട്. പുത്തന്‍ നാമ്പുകള്‍ അങ്ങനെ വിരിയാറുണ്ട്. ചിലപ്പോള്‍ ഒരുപാട് കൊതിപ്പിച്ച് എങ്ങോട്ടോ പറന്നു പോകാറുണ്ട്. ഭൂമിയിലെ ചരാചരങ്ങള്‍ അങ്ങനെ പ്രകൃതിയുടെ താളത്തിനൊപ്പം ആടിയുലയാറുണ്ട്. എല്ലാം ശാന്തമായ് ഒഴുകുന്ന ഒരു നീരുറവയും നീര്‍ച്ചാലും പോലെ നല്ലതിനു മാത്രം കൊതിക്കുന്നവരുടെ മനസ്സില്‍ സന്തോഷം നിറയാന്‍ മുകിലുകള്‍ ഇനിയും വരാതിരിക്കില്ല.
ഇവിടെ എന്റെ ഒരു കൂട്ടം ചെറുകവിതകള്‍ കുറിക്കുന്നു. കാവ്യഭംഗിയോ, പ്രാസങ്ങളോ , സന്ധിയോ, സമാസങ്ങളോ കാണണമെന്നില്ല. അക്ഷരങ്ങള്‍ കൂട്ടിയിണക്കിയ ഒരു കൂട്ടം കുറിപ്പുകളായി ഇത് നിങ്ങള്‍ക്ക് മുന്‍പായി അവതരിപ്പിക്കുന്നു.
Bala Saseendran