പ്രണയം എന്നും നമ്മെ മുന്നോട്ട് നയിക്കേണ്ട വികാരമാണ്. കാപട്യങ്ങളില്ലാതെ നിഷ്കളങ്കതയോടെ മനസ്സിനെ പൂർണമായും സമർപ്പിക്കേണ്ട വികാരമാണ്. ഉയർച്ചയിലും താഴ്ചയിലും ഒരുപോലെ ഒന്നിച്ച് നിൽക്കേണ്ട മനോഭാവമാണ് പ്രണയത്തിൽ വേണ്ടത്. പ്രണയം എന്നും ജീവിതം നൽകുന്ന, ജീവൻ നൽകുന്ന വികാരമായിരിക്കണം. മറിച്ച് ജീവിതം തകർക്കുന്ന, ജീവൻ എടുക്കുന്ന വികാരമായി മാറരുത്. അത്തരത്തിലുള്ള വികാരത്തെ പ്രണയം എന്ന് വിശേഷിപ്പിക്കാനാവില്ല.All Rights Reserved