1 part Ongoing പുലരിപ്പെണ്ണാൾ
****************
കുളിരും പ്രഭാതത്തിനെന്തിത്ര ഭംഗി
ഈറനണിയും ശാലീനകന്യാസമാനം;
നാണം കുതിർത്ത വദനം പാതി കൂമ്പി
ആകെ നനഞ്ഞവൾ മൃദുസ്മേരയായ്!
മറ്റാരുമുണരും മുൻപേ ഏറ്റ് ദിനാരംഭ-
മൊരുക്കാറുണ്ട് നിത്യം ലോകനന്മയ്ക്ക്,
മടുപ്പേതുമില്ലാതെ,ഫലമിച്ഛിക്കാതെയും
കർമ്മങ്ങളതി മികവിൽ തീർത്തിരുന്നു!
അജ്ഞാതമേതോ സങ്കടമലട്ടുന്നതാൽ
പുലരിപ്പെണ്ണാളിനാദ്യം തെളിമ കുറവ്,
സ്വതവേ അഭൗമകാന്തിയണിയുന്നവൾ
ഇന്നെന്തേ മുഖം കറുപ്പിച്ചു മൗനമാണ്ടു!
ക്ഷീണമാർന്ന് ശ്യാമയാമവൾ പതിയെ
നീൾമുടി കോതിയൊതുക്കി കെട്ടി,
രാവിന്നിരുൾ ഞൊറി വകഞ്ഞു മാറ്റി
നീരാടിയുന്മേഷമേറ്റാൻ മന്ദമിറങ്ങി!!!
കിഴക്കേ മഴക്കുളത്തിന്നാഴക്കയം
തണുപ്പിൻ തീരാത്ത പടവുകളോടെ
കൊതിപ്പിക്കെ പ്രഭാതപ്പൂമേനിയാൾ
ആകെ മുങ്ങി നനഞ്ഞു വിറച്ചു നിന്നു!
തങ്കമെന്നപോലവൾ തിളങ്ങി വരവായ്
മഴപ്പടികൾ തിരികെത്താണ്ടി ഉ