ഒരിക്കൽ, അവളുടെ സാമിപ്യമാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത്.... അവളുടെ അഗാധമായ പ്രണയമാണ് എന്നിൽ വാകുകൾ ജനിപ്പിച്ചത്.. അവൾക് പിറകെ നടന്നു പോയ വഴിയോരങ്ങളാണ് എന്റെ കാല്പാടുകളിലെ വർണം കാണിച്ചു തന്നത്... അവളുടെ കണ്ണുകളിലെ നേർത്ത കൺപീലിയാണ് അഴകിന്റെ രഹസ്യം പഠിപ്പിച്ചത്.. അവളുടെ അനന്തമായ മൗനമാണ് എന്നിൽ വിരഹത്തിന്റെ തീച്ചൂള പടർത്തിയത്... ഒടുവിൽ... അവൾ ആരുമല്ലാതെയാകുമ്പോൾ, എനിക്കരികിൽ ചേർന്നു നിന്ന പ്രണയത്തിന്റെ നനുത്ത ഭാവങ്ങൾ, ഓർമകളിൽ ഒതുങ്ങി കൂടി എന്നെ വേട്ടയാടാൻ തുടങ്ങിയപ്പോൾ, പ്രണയം ചാപല്യമാണെന്ന്, ഞാനും തിരിഞ്ഞറിഞ്ഞപ്പോൾ.... എന്നിലെ അവൾ...... ആരുടെയോ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു....All Rights Reserved
1 part