യാത്രകളത്രയും അവളെ തിരഞ്ഞാണ്. പോയ ശിശിരകാലത്ത് വാകമരച്ചില്ലയിലിരുന്നവൾക്ക് വാക്കു കൊടുത്തതാണ്, വാക പൂക്കുന്നതും കാത്തിരിക്കാൻ. വാകപ്പൂക്കളെ സാക്ഷി നിർത്തി എന്റെ ഇല പൊഴിയും ചില്ലയിലേക്കവളെ കൊണ്ടു പോകാൻ... അതിൽ പിന്നെ എത്ര വാക പൂത്തു കരിഞ്ഞ പൂക്കൾ പെയ്തൊഴിഞ്ഞിട്ടും വാകമരച്ചില്ലയിൽ അവൾക്കു വേണ്ടി കാത്തിരുന്നു. അവൾ മാത്രം വന്നില്ല. വീണ്ടുമോരോ യാത്രയും വാക- മരച്ചില്ലയിലേക്കാണ്. വാകപ്പൂക്കൾക്കിടയിൽ എന്നെ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷയിൽ...All Rights Reserved