തെറ്റുകൾ ആർക്കും പറ്റും. അറിഞ്ഞോ അറിയാതെയയോ പറ്റിയ തെറ്റുകൾ മനസ്സിലാക്കുന്ന നിമിഷം തന്നെ തിരുത്താൻ ശ്രമിക്കുകയാണ് വേണ്ടത് അല്ലാതെ അതോർത്തു ജീവിതം പാഴാക്കുകയല്ല വേണ്ടത് അറിയാതെ ചെയ്ത തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നതിനിടയിൽ തന്റെ പ്രിയപ്പെട്ടവർ ചെയ്ത തെറ്റുകൾ കൂടി തിരുത്താൻ വിധിക്കപ്പെട്ട നന്ദിനിയുടെ കഥയാണിത്. ഇതു എന്റെ ആദ്യത്തെ കഥയാണ്. ഇത് എങ്ങനെ അവസാനിക്കും എന്നൊന്നും എനിക്കറിയില്ല. വായിക്കാൻ ആരെയും നിർബന്ധിക്കില്ല. ഇഷ്ടപ്പെട്ടാൽ തുടർന്ന് വായിക്കാൻ ശ്രമിക്കുക. ഫീഡ്ബാക്ക് തരിക