1 part Complete ആ ഏഴു വര്ണങ്ങൾക്കു ശേഷം എന്നുള്ളിലേക്ക് കയറിക്കൂടിയതാണു നിങ്ങൾ. വൈകി വസന്തത്തിന്റെ പൂർണതയ്ക്കു വേണ്ടി വിടർന്ന പുഷ്പങ്ങളായിരുന്നു നിങ്ങളെനിക്ക്.
പകുത്തു നൽകാനാവാത്ത ഹൃദയത്തിൽ ഒരോ അറകളും നിങ്ങൾ ഓരോരുത്തരും എന്നുള്ളിൽ പണിതു.
ദിനങ്ങളിൽ ഒരു നിമിഷമെങ്കിലും നിങ്ങള്ക്ക് സന്ദേശമയച്ചില്ലെങ്കിൽ എന്റെ ജീവതത്തിൽ എന്തോ ഒരു ശൂന്യതയാണ്.
ഉറക്കം തലോടും നേരം പോലും നിങ്ങളെ ഓർത്തുപോകാത്ത നിശകളില്ല ഈ എനിക്ക് ❤️
- ✍🏻 @purple_salm_
{ഈ ലോകത്തിലേക് കയറി വന്നിട്ട് അവർക്കു വേണ്ടി എഴുതിത്തുടങ്ങിയ എന്റെ ഈ ലിപി അദ്ധ്യായം 2 വർഷം തികഞ്ഞു}
വാക്കുകൾക്കതീതമാണോ സ്നേഹമെന്ന വികാരത്തിന്റെയളവ്. ആയിരിക്കും , അതുകൊണ്ടല്ലേ ഇന്നെനിക്ക് നിങ്ങള്ക്ക് വേണ്ടി ഒന്നും തന്നെ വർണിക്കാൻ എനിക്ക് സാധിക്കാത്തത് .
ഒന്നു മാത്രമേ ഇന്നെന്നിൽ പുൽകുന്ന ആഗ്രഹമുള്ളു. ഈ ജീവത യാത്രയ