✍️വഞ്ചിപ്പാട്ട്... അതിജീവനം✍️ (തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തൈ തോം ) കോവിഡ് ആണേ ലോക്ക് ഡൗൺ ആണേ ലോകം മുഴുവൻ വൈറസ്സാണേ നാടും നഗരവും കൂട്ടാക്കാതെ വൈറസ് പകരുന്നേ വാർത്തകൾ കേൾക്കാൻ വയ്യാതായി പത്രം കാണാൻ പേടിയുമായി മരണം കൂടി വരുന്നതുകണ്ടീ മിഴികൾ നിറയുന്നേ.... കൊറോണ ചെറിയൊരു വൈറസാണേ ചാടിപ്പടരും വൈറസാണേ വാക്സിനുമില്ല മരുന്നുമില്ല കരുതുക വേണം നാം കേരം തിങ്ങും കേരള നാട് ദൈവത്തിൻ പ്രിയ കേരള നാട് അതിജീവിക്കും എൻ പ്രിയനാട് സംശയമതിലില്ല.... പ്രളയം വന്നു അതിജീവിച്ചു മാനവരെല്ലാം കൈകൾ കോർത്തു നിപ്പയുമെത്തി തുരത്തി വിട്ടു പൊരുതി ജയിച്ചു നാം പൂട്ടിയ താഴുകൾ പൊട്ടിക്കരുത് വീട്ടിലിരിക്കാം കരുതിയിരിക്കാം കൂട്ടായ് ചേർന്നു കറങ്ങുകയരുത് സൂക്ഷിച്ചീടുക നാം കരുതുക നമ്മൾ പൊരുതുക നമ്മൾ ജീവനു വേണ്ടി നാടിനു വേണ്ടി കൂട്ടിൻ ചങ്ങല പൊട്ടിച്ചെറിയാൻ മടAll Rights Reserved
1 part