ആത്മഹത്യ ഒരു വ്യക്തി ആയിരുന്നു എങ്കിൽ... അതിനു ചിലതൊക്കെ മനുഷ്യരോട് പറയാൻ ഉണ്ടായിരുന്നെങ്കിൽ...എപ്പോഴെങ്കിലും വെറുതെ ആയിട്ടാണെങ്കിലും നമ്മളിൽ പലരും ആത്മഹത്യയെ പറ്റി ചിന്തിച്ചിട്ടുണ്ടാവും.ജീവിതത്തിൽ ഒരു കാരണവുമില്ലാതെയാണ് ഞാൻ ആത്മഹത്യയെപ്പറ്റി ചിന്തിച്ചത്.അല്ല... യാതൊരു വിധ ക്ഷണവും ഇല്ലാതെ വലിഞ്ഞുകേറി വന്ന കക്ഷിയാണ്. ഞങ്ങൾ നടത്തിയ വാദപ്രതിവാദങ്ങൾ എഴുതി തുടങ്ങി... പക്ഷെ അതെഴുതി തീർക്കാൻ സ്വന്തം ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ പറഞ്ഞു തന്ന കഥകൾ കൂടി വേണ്ടി വന്നു.ഈ എഴുത്ത് ഒന്നും പറഞ്ഞു സ്ഥാപിക്കാൻ വേണ്ടിയല്ല എന്ന് ആദ്യമേ പറയുന്നു. എന്റേതായ ഒരവലോകനം മാത്രം...All Rights Reserved