58 parts Complete ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല...
"ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???"
ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു.
ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല...
എന്നാലും...
"ഇന്നെന്റെ നിക്കാഹ്....
ഇത്ര പെട്ടന്ന്....
ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി.
എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു.
ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല.
"എന്റെ തീരുമാനം തെറ്റായിപ്പോയോ....???"
ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.
"അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???"
ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു.
*****************************
(Highest rank #1 in Romance🙈)
Copyright © 2018 by Freya Wren