1 part Ongoing മഴയത്ത് ഓടി ആ ബസ് സ്റ്റോപ്പിൽ വന്നു നിന്നപ്പോൾ സത്യത്തിൽ ഞാൻ എന്റെ പൊന്ന് ചേട്ടായിയെ മനസ്സിൽ നല്ല നാല് തെറി വിളിക്കുകയായിരുന്നു. കാര്യം അവൻ ഒറ്റ ഒരുത്തൻ കാരണം ആണ് ഞാൻ ഇങ്ങനെ ഈ മഴയത്ത് ബസ്സും കാത്തു നിൽക്കേണ്ടി വന്നത്.
അല്ലേൽ ഞാൻ ഇപ്പോ വീട്ടിൽ എത്തിയേനെ. എന്റെ ബുള്ളറ്റിൽ മഴയും നനഞ്ഞ് അങ്ങനെ പോവുന്നത് തന്നെ ഒരു സുഖം ആണെ. ടെക്നിക്കലി സ്പീക്കിങ് അത് എന്റെ ബുള്ളറ്റ് അല്ല അവന്റെ ആണ്, എന്റെ ചേട്ടായിയുടെ. അതായത് ഒരു മൂന് കൊല്ലം മുൻപ് ആണ് ചേട്ടായിക്ക് ഗൾഫിലേക്ക് ഒരു വിസ കിട്ടി അവൻ പോയത്, കഴിഞ്ഞ കൊല്ലം എനിക്ക് കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അവൻ പൊന്നുപോലെ നോക്കിയിരുന്ന അവന്റെ ബുള്ളറ്റ് എന്നോട് കൊണ്ട് നടന്നോളാൻ പറഞ്ഞു. അങ്ങനെ അത് എന്റെ ആയി.
പക്ഷെ ആ മഹാൻ ഇന്നലത്തെ ലീവിന് നാട്ടിൽ ലാൻഡ് ചെയ്തു. അവൻ ബുള്ളറ്റ് അവന് എവിടേയോ പോണം എന്നും പറഞ്ഞു രാവില