"അൽമേധ സാമ്രാജ്യം"- മനുഷ്യരോ അതോ ചെന്നായ്ക്കളോ എന്ന് തിരിച്ചറിയാനാകാത്ത തരത്തിലുള്ള ഒരു വലിയ ജനത ആ നാട്ടിൽ തങ്ങളുടെ സന്തോഷകരമായ ജീവിതം ആസ്വദിച്ചു പോന്നു.. ആ ജനസാഗരത്തേ അതിശയത്തോടെ നോക്കി കാണേണ്ട ആവശ്യമില്ല.കാരണം , ഇത് കുറേ കാലം പുറകിൽ നടക്കുന്ന ഒരു കഥയാണ്. ഇത്തരം ജനത അന്നൊക്കെ ജീവിച്ചു പോന്നിരുന്നു എന്നാണ് വിശ്വാസം. അവരുടെ രാജാവ് " Jeon Jungkook" ന്റെ ഭരണത്തിൽ അവർ അതീവ സന്തുഷ്ടരായിരുന്നു. അവസരങ്ങൾക്ക് അനുസരിച്ച് ചെന്നായയായി മാറാൻ കഴിയുന്ന തങ്ങളുടെ കഴിവിനെ അവർ അഭിമാനത്തോടെ നോക്കിക്കണ്ടു. എല്ലാത്തരം ജീവജാലങ്ങൾക്കും അർഹമായ ആദരവ് അവർ പ്രായഭേദമന്യേ നൽകി. തങ്ങളുടെ ജീവിതം അനായാസകരമാക്കി തീർത്ത രാജാവിനെ അവർ എന്നും സ്തുതിച്ചു. അദ്ദേഹം വളരെ നല്ലൊരു ഭരണാധികാരിയായിരുന്നു. അങ്ങനെയിരിക്കവേയാണ് അവരുടെ ജീവിതത്തിലേക്ക് 'അവൻ' കടന്നുവരുന്നത്.....All Rights Reserved