നിൻ പിറന്നാളിൻ പൊലിവിലായി ലോക മിന്നാടുമ്പോൾ എൻ മലയാളമണ്ണെ നീ വ്യഥയാല്‍ തേങ്ങുന്നതെന്തേ .... നീ ഹരിതാപ-ചാരുതതൻ നിറവിലന്നാടുമ്പോൾ ദീനമാൽ വിരൂപിയാം കാലം അകലെയല്ലെന്നു ഓർത്തിരുന്നില്ലേ... പ്രാണനായ് നീ കാണും നിൻ മക്കളാം ജനമിന്ന് നിൻ മനോഹാരിത വിക ൃതമാക്കിയോ.. നിന്നെ മറന്നുവോ.... സുകൃതമാൽ ദൈവത്തിൻ മുത്തായിരുന്നാ മടിത്തട്ടുമിന്ന് നീച-വികാരാക്രമണ സർവത്ര പീഡനമാൽ നീ ചീഞ്ഞളിഞ്ഞില്ലയോ.... ക്രൂരരാം മക്കൾക്ക് തിരിച്ചറിവുണ്ടാകുമാ നാളതണയാൻ നിൻ പ്രതീക്ഷയാലുള്ള കാത്തിരിപ്പ് വിജയം കാണുമോ... സ്വാർത്ഥയാൽ പെൺ പണപദവികളിൽ കിടന്നുരുളാൻ വൈകല്യമാ മനസ്സുമായി നെട്ടോട്ടമോടുന്നവർ നീയതറിയുമോ....All Rights Reserved