കോടിക്കണക്കിനു ആളുകൾ ഉള്ള ഈ ഭൂമിയിൽ നമുക്കൊക്കെ നിസ്സാരം ആളുകളെ ആണ് അറിയാവൂ. അതിൽത്തന്നെ കുറച്ചു പേരെ മാത്രമേ നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നുള്ളൂ. അങ്ങനെ പ്രീയപ്പെട്ട ഒരാൾ ഒരു ദിവസം ഒരു സാദാ മനുഷ്യൻ അല്ലെന്ന് അറിയുമ്പോൾ കിട്ടുന്ന ഫീൽ വേറെയാണ്... പലപ്പോഴായി അവർ അറിയാതെ നമ്മൾ കണ്ടിട്ടുള്ള അവരുടെ കഴിവുകൾ എല്ലാം ശക്തമായ ഒരു കാലഘട്ടത്തിലെ അവരുടെ നേട്ടം ആണെന്നുള്ള ആ കണ്ടെത്തൽ... എന്റെ ജീവിതത്തിൽ അങ്ങനൊന്നു ഞാൻ കണ്ടെത്തി. ആ രാത്രി തന്നെ അതെഴുതി. ഒരുപാട് നാളുകൾക്ക് ശേഷം, മനസ്സിൽ വരുന്നതിനെ വാക്കുകളിൽ വിവരിച്ചു എഴുതാൻ ഉള്ള എന്റെ ആവേശം കേട്ടടങ്ങിയിട്ടില്ല എന്ന് ഉറപ്പിക്കാൻ ഇത് ചൂടോടെ ഇവിടെ ചേർക്കുന്നു.