OUR COMPLICATED LOVE STORY(Malayalam)
57 Bölüm Tamamlanmış Hikaye അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള് മിണ്ടിയില്ലേൽ....
ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും......
.............................................
ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം....
ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....