16 mga parte Ongoing അനാഥത്വത്തിന്റെ കയ്പ്പേറിയ വഴികളിലൂടെ വളർന്ന്, ലോകം ഭയക്കുന്ന മാഫിയാ സാമ്രാജ്യത്തിന്റെ അധിപനായി മാറിയവനാണ് രുദ്ര ദേവ് (രുദ്രൻ).
സ്നേഹം ഒരു ബലഹീനതയാണെന്നും, പെണ്ണുങ്ങൾ വെറും കാഴ്ചവസ്തുക്കൾ മാത്രമാണെന്നും വിശ്വസിക്കുന്ന പരുക്കൻ സ്വഭാവക്കാരൻ. 27 വയസ്സിനുള്ളിൽ ചോരയും വെടിയുണ്ടകളും കൊണ്ട് അവൻ സ്വന്തം സിംഹാസനം തീർത്തു.
എന്നാൽ ഒരു മഴയുള്ള രാത്രിയിൽ, പരിക്കേറ്റ തന്റെ വലംകൈ വിക്രമിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഇരച്ചുകയറിയ രുദ്രൻ കാണുന്നത് ഡോ. നിരഞ്ജനയെയാണ്.
രുദ്രന്റെ തോക്കിൻ മുനയ്ക്ക് മുന്നിലും പതറാതെ, അവന്റെ കണ്ണുകളിൽ നോക്കി സംസാരിച്ച ആദ്യത്തെ വ്യക്തിയായിരുന്നു അവൾ. ഒരു വശത്ത് അധോലോകത്തിന്റെ ഇരുണ്ട ലോകം, മറുവശത്ത് ജീവൻ രക്ഷിക്കാൻ വിധിക്കപ്പെട്ട ഡോക്ടറുടെ ലോക ം.