അവ ളൊരിക്കലും ആഗ്രഹിച്ചിരുന്നില്ല തനിച്ചാകുവാൻ... എന്നിട്ടും ഏകാന്തത അവളെ പിടിവിട്ടില്ല..... ഏകാന്തത സൃഷ്ടിക്കുന്ന മാനസിക വേദന എന്തെന്ന് പുറമെ നിന്ന് നോക്കിയാൽ മനസ്സിലാകില്ല.... അത് തുടരെ വർഷങ്ങളോളം അനുഭവിക്കണം..എങ്കിലേ അതിന്റെ ആഴമറിയൂ... പുറമേ നിന്ന് വിലയിരുത്താൻ ആർക്കും കഴിയും... ഏകാന്തത:- തനിയെ ഒരിടത്ത് ആവുക എന്നതല്ല അതിന്റെ അർത്ഥം. ചുറ്റും ആളുകൾ ഉണ്ടാകും.. പക്ഷെ ഒന്നും തുറന്ന് പറയുവാനായി ആരുമുണ്ടാകില്ല... ഒരു അടുത്ത സുഹൃത്ത് പോലും.. വല്ലാത്തൊരു ശ്വാസം മുട്ടലാണത്... തനിക്ക് മനസ്സു തുറന്ന് സംസാരിക്കുവാൻ ആരുമില്ല എന്ന ബോധം സ്വയം ഉടലെടുക്കുമ്പോൾ , അവിടെ ഏകാന്തത ജനിക്കുന്നു... ഒളിഞ്ഞിരുന്ന് ആക്രമിക്കുന്ന വലിയൊരു വേദന ആണത്.... ..All Rights Reserved
1 part