നൂറ്റാണ്ടുകൾക്ക് മുൻപ് ഇറാനിലുള്ള ഇസ്‌ഫഹൻ എന്ന പ്രദേശത്തു നിന്നും കുടിയേറി വന്ന ഒരു കൂട്ടം ആളുകൾ ഇന്ത്യയിൽ ഉണ്ട്. കേട്ട്-കേൾവി ശരിയാണെങ്കിൽ ഗൊൽക്കൊണ്ട ഭരിച്ച കുത്തബ്ദ രാജവംശത്തിലെ അബ്ദുൾ ഹസ്സൻ കുത്തബ്ദ് ഷാ ആയിരുന്നുഇവരെ ഇന്ത്യയിലേക്ക ് ക്ഷണിച്ച് വരുത്തിയത്. കാലക്രമത്തിൽ അവിശ്വസനീയമാം വണ്ണം മാറിയിരിക്കുന്ന ഇവരും നമ്മളിൽ ഒരുവരായി ജീവിച്ചു പോന്നു. പേർഷ്യനോ അറബിയോ മറ്റു ഇറാനിയൻ ലക്ഷണങ്ങളൊന്നും തന്നെ അവശേഷിപ്പില്ല. കെട്ടിട (കൊത്തനാർ) വേല മാത്രം വശമുള്ള ഒരു കൂട്ടം ഇന്ന് അലിങ്കിപ്പാളത്തിൽ കാണാം. സ്വദേശീയരായിക്കഴിയുന്ന ഇവരിൽ അബ്ബാസിന്റെ കഥയാണിത്.All Rights Reserved