മനസ്സ് അതെന്റെ പരിധിയിൽ നിന്നും വഴിമാറി സഞ്ചരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി.. പിടിച്ചു നിർത്താൻ പാട് പെടുമ്പോൾ എനിക്ക് തരുന്നത് കണ്ണുനീരിന്റെ ഉപ്പുരസം.. വേദനകൾ കൂടെപ്പിറപ്പ് ആയോ എന്നു സംശയത്തോടെ ചിന്തിക്കുമ്പോൾ അതെ അത് തന്നെയാണ് സത്യം എന്ന് ജീവി തം എന്നെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.. സ്വപ്‌നങ്ങൾ കൂട്ടായി വരുമ്പോൾ ഈ ജീവിതം കൈപ്പിടിയിൽ ഒതുക്കാൻ ആഗ്രഹിക്കും സ്വപ്‌നങ്ങൾ മാത്രമായിരുന്നു എന്നറിയുമ്പോൾ വീണ്ടും കണ്ണുനീർ എന്നെ പുൽകുന്നു... പുതിയ ഒരു പുലരിക്കായി വെറുതെ കൊതിക്കുന്നു എല്ലാം എന്റെ ലോക രക്ഷിതാവിൽ സമർപ്പിക്കുന്നു..All Rights Reserved