നേരെ തന്നെ കാര്യത്തിലേക്ക് കടക്കട്ടെ, ഇതിൽ എത്രപേർക്ക് the great Indian kitchenഎന്ന മഹത്തായ അടുക്കളയുടെ സിനിമ seek ചെയ്തു കളയാതെ കാണാൻ പറ്റി?
സിനിമയിൽ 50 ശതമാനത്തിലേറെയും ഉള്ള അടുക്കള പണികൾ മുഴുവൻ ഇരുന്നു കാണാൻ ഉള്ള മനസ്സ് പോലും നമുക്കില്ലെങ്കിൽ 365 ദിവസവും മടുപ്പും വെറുപ്പും ഉണ്ടായിട്ടും ഇത് ചെയ്യുന്നവരെ കുറിച്ച് നമ്മൾ ഓർക്കേണ്ടിയിരിക്കുന്നു. എന്നാൽ, സിനിമയിലെ കാരണവർ പറയുന്നപോലെ home making എന്നത് കളക്ടറും ഡോക്ടറും ഒക്കെ ചെയ്യുന്നതിനേക്കാൾ മഹത്തരമാണ്.അത് പൂർണ്ണ സംതൃപ്തിയോടെ ഏറ്റെടുത്തു ചെയ്യുന്നവരെ വെറും 'വീട്ടമ്മ'യായി താഴ്ത്തി കിട്ടാനും പാടില്ല എന്ന ഒരു വശം കൂടിയുണ്ട്.
Freedom at midnightൽ നമ്മൾ ശ്രദ്ധിക്കാതെ പോയ കാര്യം ഇതാണ്. Empowerment എന്ന പേരിൽ double burden ഏറ്റെടുക്കേണ്ടി വരുന്ന സ്ത്രീകളുടെ കഥ. പണ്ട് ചോറും കറിയും വെച്ചാൽ മതിയായിരുന്നു എങ്കിൽ ഇന്ന് plumberറെ വിളിക്കണം, grocery വാങ്ങണം career build ചെയ്യണം.
യഥാർത്ഥത്തിൽ women empowerment നേക്കാൾ gender empowerment ആണ് വേണ്ടത്.എത്രത്തോളം സ്ത്രീകൾ തങ്ങളുടെ ചിറകുകൾ വിടർത്തി പുറംലോകത്തേക്ക് പഠിക്കുന്നുവോ അത്രത്തോളം പുരുഷന്മാർ വീടിനകത്തെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്ന് സാരം.Foreplay വേണം എന്ന് സ്വന്തം ഭർത്താവിനോട് പറയുമ്പോൾ ഇതൊക്കെ നേരത്തെ അറിയാലേ.. എന്ന slut shaming നമ്മൾ കണ്ടു. ഭർത്താവ് രഹസ്യമായി ചെയ്യുന്ന ചതികൾ fantasy യായി തനിക്ക് ചെയ്യണം എന്ന് അവൾ പരസ്യമായി പറയുമ്പോൾ ഇതിൻറെ പേര് 'കഴ**' ആണെന്ന് താഴ്ത്തി കെട്ടുന്നു. ഭർത്താവ് ഭാര്യയുടെ സമ്മതമില്ലാതെ തൻറെ വികാരത്തിന് അടിമയാക്കുമ്പോൾ പറയുന്ന പേരും Rape തന്നെയാണ് എന്ന് വിളിച്ചുപറയുന്നുണ്ട് ഈ സിനിമകൾ.
Sugar free biscuits ഉംഅമ്മിയിൽ അരച്ച ചമ്മന്തിയും നമ്മോട് പറയുന്നു "സ്നേഹവും ത്യാഗവും ക്ഷമയും അത് നിങ്ങൾ പെണ്ണുങ്ങൾക്ക് ഉള്ളതാണ്"... "ഇത് എൻറെ വീട് എൻറെ ശരീരം അത് എൻറെ സൗകര്യമാണ്..."
"നീ ചെയ്യുന്നത് ഞാൻ തിരിച്ചു ചെയ്താൽ എങ്ങനെയുണ്ടാകും" എന്ന് ചന്ദ്രയുടെ നിലപാടും "നീ ഇത്രയും നാൾ ഗൗനിച്ചില്ല, ഇനിയെങ്കിലും എൻറെ കഷ്ടപ്പാടിലേക്ക് കണ്ണോടിക്ക് എന്ന രീതിയിൽ waste വെള്ളം മുഖത്തേക്ക് ഒഴിക്കുന്ന 'പേരില്ലാത്ത' നിമിഷ യുടെ കഥാപാത്രവും ഉദ്ബോധന ത്തിൻറെ വക്താക്കളാണ്. എന്നാൽ അത് പ്രാബല്യത്തിൽ വരാൻ ഇനിയും നമ്മൾ കാത്തിരിക്കണം എന്ന് തോന്നുന്നു.
YOU ARE READING
Enlightenment Vs Empowerment
RandomGreat Message to Indians about Freedom @ Midnight