തീക്ഷ്ണസൂര്യ 1
🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
നിശാവനം.......
പകലിൽ പോലും വെളിച്ചം കടന്നു ചെല്ലാൻ മടിക്കുന്ന ഘോരവനം......ധീരമദേശത്തേയും മഹാദേശത്തേയും തമ്മിൽ വേർപ്പിരിയിക്കുന്ന വനാതിർത്തി.....
വന്യമൃഗങ്ങളുടെ രാജ്യമായാണ് നിശാവനം അറിയപ്പെടുന്നത്. വനത്തിൻ്റെ സമീപമൊന്നും ഇരു രാജ്യങ്ങളിലും ജനവാസമില്ല....
ഒരു സംഘം യാത്രക്കാർ ആ ഘോരവനത്തിലൂടെ പതുങ്ങി യാത്ര ചെയ്യുകയാണ്!
അവരിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും വൃദ്ധരുമെല്ലാമുണ്ട്....
"കലികാലം തന്നെ!അല്ലാതെന്താ പറയാ!?
നദിയിൽ കുത്തൊഴുക്കില്ലായിരുന്നെങ്കിൽ കയ്യിൽ കിട്ടിയതെല്ലാം എടുത്ത് പ്രളയത്തിൽ നിന്നും രക്ഷപ്പെട്ടു വന്ന നമുക്ക് ഈ കൊടുങ്കാട്ടിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥ വരില്ലായിരുന്നു!ഇനിയിപ്പോ
ധീരമ ദേശ മഹാരാജൻ വിഷ്ണു നാഗസൂര്യയെ കണ്ട് സഹായം അഭ്യർത്ഥിക്കാൻ പോകുന്ന നമ്മൾ സഹായം ചോദിച്ചങ്ങോട്ട് എത്തുമോന്നാ ൻ്റെ ഭയം! ഒന്നെങ്കിൽ വന്യമൃഗങ്ങൾ! അല്ലെങ്കിൽ കൊള്ളക്കാര് !! കാത്തോളണേ ഭഗവതീ !!"
വൃദ്ധൻ്റെ പതം പറച്ചിൽ പുരോഗമിച്ചപ്പോൾ പെട്ടെന്ന് വൃക്ഷങ്ങളിൽ നിന്നും കുറേ തടിമാടന്മാർ ചാടി വീണു !!
" ഹ ഹ ഹ ഹ ! പറഞ്ഞത് ശരിയാണ് കിളവാ! ഏതായാലും എല്ലാം അറിയുന്ന സ്ഥിതിക്ക് ഇനി കൂടുതലൊന്നും പറയേണ്ടല്ലോ! ഹ്മ് ,എടുക്ക്! കയ്യിലുള്ളതെല്ലാം എടുക്ക്!"
കയ്യിൽ കിട്ടിയ കിഴികൾ അമ്മാനമാടിക്കളിക്കുന്ന അയാളെ നോക്കി അവർ ദയനീയമായി ചോദിച്ചു:
"കയ്യിലുള്ളതെല്ലാം തന്നു. ഇനി ഞങ്ങളെ വെറുതെ വിട്ടൂടെ?"
"ടാടാടാ ! ഏതാടാ കൊച്ചനേ നീ!?എന്നാൽ കേട്ടോ .നിങ്ങളെ ഞാൻ കാലപുരിക്കയക്കാൻ പോകുന്നു. ആദ്യം നീ തന്നെയാവട്ടെ..."
ആ കൗമാരക്കാരൻ്റെ കഴുത്തിന് നേരേ ആ കൊള്ളക്കാരൻ്റെ വാൾ ഉയർന്നു താണതും !!
ESTÁS LEYENDO
തീക്ഷ്ണസൂര്യ
Acciónനാടിനെയും കാടിനെയും കാക്കുന്ന യഥാർത്ഥ പോരാളിയുടെ വിസ്മയകരമായ കഥ..