വിടരാൻ കൊതിക്കുന്ന നിർമ്മലപ്പൂവിന്റെ വിരിമാർവ്വിലൊരു
കുഞ്ഞു പൊട്ടു ചാർത്താൻ, വിരഹത്തിൻ
വേദന ചെറു കഥകളായ് പറയുന്ന
മധുപങ്ങൾ ഇനിയും ബാക്കിയാണോ..?
ആതിര മടങ്ങിയ നേരത്തു
നീയെന്നരികിലണഞ്ഞ
ശ്യാമവർണ്ണം... പ്രണയാർദ്ദ്ര
സംഗീതം കാറ്റിൽ പരത്തി ഞാൻ,
ഏറെ യുഗങ്ങളായ് കാത്തിരുന്നു..
ഓർമ്മകളുറങ്ങുന്ന അപ്പൂപ്പൻ
താടി പോൽ
തഴുകി മാഞ്ഞനുരാഗമറിയിച്ചു നീ...
പൂവിൽ നിറഞ്ഞ മധു നുകരും മധുപനായ്,
നിന്നരികെ പാറിയടുത്തോട്ടെ ഞാൻ...?
ഒരു നൂൽപ്പഴുതിലൂടൊഴുകുന്ന, സ്വര
രാഗങ്ങളായ് നീയണഞ്ഞപ്പൊഴും...
പൂവായ് നിന്നിൽ വിടരുവാനും,
ഇളം കാറ്റായ് നിന്നെ പുൽകുവാനൂം,
ഏറെ കൊതിച്ചു ഞാൻ മൗനമായ്..!
വ്രണിതമാം ചിത്തത്തിനാലേ,
നിനക്കായ് ഞാൻ പ്രണയ
ലേഖനങ്ങളെഴുതി... പലവുരു മനസ്സു
കൊതിച്ചിരുന്നെങ
്കിലും പറയാതെ ഉള്ളിലടക്കി...
രാത്രി മാഞ്ഞതറിഞ്ഞീല,
പകൽ മാറി മറഞ്ഞതറിഞ്ഞീല..
പറയാതെ നീയെന്നുള്ളം തൊട്ടതല്ലെ..?
അറിയാതെ ഞാനും ഏറെ സ്നേഹിച്ചു
പോയ്.. നിന്റെ പുഞ്ചിരി എൻ
നെഞ്ചുരുക്കുമ്പോൾ..
നിന്റെ കണ്ണുനീർ മഴയായ്
പെയ്യുമ്പോൾ, അതിലൊഴുകിയക
ലെയലിഞ്ഞതും; ഉള്ളിലെ അഗ്നിയും,
നെഞ്ചിലെ വേദനയുമാണെന്നറി
ഞ്ഞുവോ...?
അതു നൊമ്പരമുണങ്ങാത്ത
മനമെന്നറിഞ്ഞുവോ...? ഈ കലാലയ
DU LIEST GERADE
പ്രഥവ...
Poesieഇതൊരു തുടക്കമാണ്.. അനാമിക എന്നൊരു കവിയുടെ തുടക്കം... എന്റെ തുടക്കം... യഥാർത്ഥ എന്നിലേക്കുള്ള യാത്രയുടെ തുടക്കം... ഒരുപാട് രാത്രികളിലെ സ്വപ്നങ്ങളുടെ തുടക്കം... കുറേ പ്രതീക്ഷകളുടെ തുടക്കം... ഈ കവിതാസമാഹാരത്തിലെക്ക് ചേർക്കാൻ കരുതിവച്ചിരിക്കുന്ന അവസ്...