തനിച്ചല്ല, പക്ഷെ ഇരുട്ടാണ്.

35 8 2
                                    



ചില ദിവസങ്ങൾ റബ്ബർ ബാന്റ് പോലെയാണ് ,
വലിച്ചാലും വലിച്ചാലും നീണ്ട് നീണ്ട്
പോകുകയല്ലാതെ ഒരു അവസാനം ഉണ്ടാകില്ല,
ഇനി വലിച്ചു പൊട്ടിക്കുമ്പോൾ ഏതെങ്കിലും ഒരു
വശത്തെ കൈക്ക് വേദനയുണ്ടാക്കിയിട്ടേ
പൊട്ടുകയുമുള്ളൂ .

ചില ദിവസങ്ങൾ നടന്നാലും നടന്നാലും
അറ്റമെത്താത്ത തുരങ്കം പോലെയാണ്,
അങ്ങേയറ്റത്ത് വെളിച്ചമുണ്ടെന്ന് എല്ലാവരും
പറയും , പക്ഷെ നമ്മുടെ മുന്നിലെ ആ നീണ്ട
ഇരുണ്ട പാതയല്ലാതെ വേറൊന്നും നമുക്ക്
കാണില്ല .

ചില ദിവസങ്ങൾ തുടങ്ങുന്നത് കപ്പിലെടുത്ത
ചൂട് ചായപോലെയാണ് , ഒരിറക്ക് ആസ്വദിച്ചു
കുടിക്കുമ്പോഴേക്ക് എന്തെങ്കിലും പ്രശ്നം
മുന്നിലെത്തും , എങ്ങനെയെങ്കിലും അതൊന്ന്
പരിഹരിച്ചു തിരിച്ചു വന്ന് ആ ചായ കുടിക്കുമ്പോഴേക്ക്
അതിങ്ങനെ തണുത്തിട്ടുണ്ടാകും , വീണ്ടുമൊന്ന്
ചൂടാക്കിയാലും പഴയ രുചിയുണ്ടാകൂലതിന്.

ചിലദിവസങ്ങൾ മുഴുവനും ഇരുട്ടാണ് ,
തനിച്ചല്ല , പക്ഷെ ഇരുട്ടാണ് ചുറ്റും ...

_Rehla

ചില നേരങ്ങളിൽ..Where stories live. Discover now