"Aaaamiiiie........."
Conference ഹാളിൽ കൂടി ഇരുന്ന എല്ലാ officials ഉം ചുറ്റും നോക്കി.എന്താണ് ആ ശബ്ദം???
പെട്ടെന്ന് തൊട്ട് അടുത്ത് ഇരുന്ന friend അവളുടെ കയ്യിൽ മെല്ലെ തട്ടി.
"എടി...
നിന്റെ phone അല്ലെ?
Off ആക്കടി..."കൂട്ടുകാരി അവളെ നോക്കി കണ്ണുരുട്ടി.
എല്ലാവരും അവളെ തന്നെ നോക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ മനസ്സില്ലാ മനസോടെ phone എടുത്ത് switch off ആക്കി."I am really sorry for it."
അവൾ അത് ആർക്കോ വേണ്ടി പറയുന്ന പോലെ തോന്നിച്ചു. കാരണം ആ ശബ്ദം അത് ഒരിക്കലും അവളെ കൊണ്ട് no പറയാൻ പറ്റാത്ത ഒന്നായിരുന്നു.
"ആമി..."
എന്ന വിളി കേൾക്കാൻ ഇപ്പോഴും മനസ് തുടിക്കുന്നത് അവൾക്ക് അറിയാനായി..Meeting കഴിഞ്ഞു. ആരുടെയും കുറ്റപ്പെടുത്തലുകൾക്കു ചെവി കൊടുക്കാതെ അവൾ bag എടുത്തു നടന്നു.
ആ കടൽ തീരത്ത് ഒറ്റക്ക് ചെന്നിരിക്കുമ്പോഴും അവളുടെ കൂടെ ആ 7 പേരും ഉണ്ടെന്ന തോന്നലുകൾ അവളെ യാഥാർഥ്യത്തിലേക്ക് ഉണർത്തി.Phone എടുത്ത അവൾ updates നു വേണ്ടി പരതി.
ഇല്ല...
അവൾ പ്രതീക്ഷിച്ചവർ ആരും ഇല്ല."എവിടെ പോയിരിക്കും??"
അവളാ കടലിനോട് എന്തെന്ന് ഇല്ലാതെ ചോദിച്ചു. ഉത്തരം എന്ന പോലെ കടൽ ഒരു പളുങ്ക് കുപ്പി അവളുടെ മുന്നിലേക്ക് തള്ളി ഇട്ടിട്ടു പോയി.
കുറച്ചു സമയം ആ കുപ്പി നോക്കി നിന്നു.
അവൾക്ക് ഒരു കൗതുകം തോന്നി.
കയ്യിലിരുന്ന ഒരു tissue എടുത്ത് അതിൽ കുത്തിക്കുറിച്ചു."പ്രിയപ്പെട്ട Oppa,
ഈ കടലിനക്കരെ എവിടെയോ നിങ്ങൾ ഉണ്ടെന്ന് അറിയാം. ദശലക്ഷകണക്കിന് മൈൽ അകലെ, ഇവിടെ ഈ മണൽ തരികളിൽ നിൽക്കുമ്പോഴും എന്റെ മനസ്, നിങ്ങളെ മാത്രം തേടുകയാണ്...
ശരിയാണ്..
ഏങ്ങനെ സ്വയം സ്നേഹിക്കണം എന്നു നിങ്ങൾ എന്നെ പഠിപ്പിച്ചു. എന്നാൽ നിങ്ങളെ കൂടാതെ എങ്ങനെ ജീവിക്കണം എന്ന് ഇനിയും ഞാൻ പഠിച്ചിരുന്നില്ലെന്ന് ഇപ്പോൾ മനസിലാക്കുന്നു.
![](https://img.wattpad.com/cover/285313437-288-k752952.jpg)