ഈ നിലവിനെക്കാൾ സൗന്ദര്യം ഉള്ള എന്തെങ്കിലും കാണുമോ ഇനി?..
ആ ആഡംബര ഹോട്ടലിന്റെ കണ്ണാടി ചുമരിലൂടെ ആകാശം നോക്കി ഇരുന്നു അവൾ ആലോചിച്ചു. താഴേക്ക് നോക്കിയാൽ മിന്നാമിനുങ്ങുകൾ കണക്കെ പ്രകാശിച്ചു കൊണ്ട് പോകുന്ന വാഹനങ്ങളും കാണാമായിരുന്നു.ഈ നഗരം തന്നെ എന്തു സുന്ദരമാണ്. കുട്ടിക്കാലത്തു തന്നെ ഒത്തിരി മോഹിപ്പിച്ചിരുന്ന seoul city. ഇവിടെ എത്തിപ്പെടാൻ എന്തൊക്കെ കഷ്ടപ്പാടുകൾ ആയിരുന്നു. 8 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇവിടെ വന്നിട്ട്. ഇന്നും ആ പുതുമ നഷ്ടമാകാത്ത പോലെ.
ജീവന് തുല്യം സ്നേഹിച്ചിരുന്ന ആ 7 പേരെ ഒരിക്കലെങ്കിലും കാണാൻ കഴിയും എന്ന പ്രതീക്ഷ ആയിരുന്നു വന്ന കാലങ്ങളിൽ ജീവിക്കാൻ തന്നെ ഉള്ള പ്രേരണ. കാലം കടന്നു പോയി. ആ ആഗ്രഹം മാത്രം ഇന്നും നടന്നില്ല. കാണാൻ കഴിയുന്നില്ല എന്നത് പോട്ടെ..
അവരെല്ലാം എവിടെ ആണെന്ന് എങ്കിലും അറിയാൻ സാധിച്ചിരുന്നെങ്കിൽ!!!
സ്വകാര്യ ജീവിതത്തിലേക്ക് അവരെല്ലാം കടന്നിട്ടു തന്നെ വർഷങ്ങൾ ആയി. എന്നിട്ടും ഈ പ്രായത്തിലും എനിക് അവരോടുള്ള ആരാധനയും സ്നേഹവും ഒരു തെല്ലു പോലും കുറഞ്ഞതെ ഇല്ലേ?എന്തൊക്കെയോ ആലോചിച്ച് കൊണ്ട് കണ്ണും മിഴിച്ചു ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് ഒരു കരച്ചിൽ കേട്ടത്.
"Mama.................."
രണ്ടോ മൂന്നോ വയസു പ്രായം വരുന്ന ഒരു കുഞ്ഞു ആണ്കുട്ടി. അവളുടെ table ന്റെ തൊട്ട് മുന്നിൽ കാലു തെന്നി വീണു. അവൾ പെട്ടെന്ന് എണീറ്റ് അവനെ എടുത്തു. അവളുടെ മടിയിൽ ഇരുത്തി. അവന്റെ കയ്യിലും കാലിലും മുറിവൊന്നും പറ്റിയില്ലലോ എന്ന് നോക്കി. അവന്റെ അമ്മ ആയിരിക്കണം ഒരു സ്ത്രീ അടുത്തേക്ക് വന്നു. അവൾ മുഖം ഉയർത്തി അവരെ നോക്കി.
അതീവ സുന്ദരി ആയ ഒരു കൊറിയൻ യുവതി. അവരുടെ കണ്ണുകൾ നീല കല്ലു പോലെ തിളക്കം ഉള്ളവയായിരുന്നു. അവർ അവളോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. തന്റെ മകനു കുഴപ്പം ഒന്നും ഇല്ല എന്ന് മനസിലായതിനാലാവണം അവർ അവൾക്കു തൊട്ട് അടുത്ത chair ഇൽ ഇരുന്നു. അവിടെ എത്തിയിട്ടു വർഷങ്ങൾ ഒരുപാട് ആയതിനാൽ ആവണം അവൾക്ക് ഭാഷ ഒരു പ്രശ്നമേ അല്ലായിരുന്നു.
"നിങ്ങളുടെ മകനു കുഴപ്പമൊന്നുമില്ല. he is alright."
അവൾ പറഞ്ഞു.
ആ സ്ത്രീ അവന്റെ മുടിയിൽ കൈ കൊണ്ട് ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.
"Thankyou..
അവൾ ചിരിച്ചു കൊണ്ട് തന്റെ കയ്യിൽ ഇരുന്ന ഒരു chocolate എടുത്ത് അവനു നേരെ നീട്ടി. അവൻ തന്റെ അമ്മയെ നോക്കി..
അവർ മറുപടി ആയി നൽകിയതു ഒരു പുഞ്ചിരി ആയിരുന്നു. അവൻ ആ chocolate വാങ്ങി. അവൾ അവന്റെ കവിളിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു."You cutie pie"
"Where are you from?" ആ സ്ത്രീ ചോദിച്ചു.
"India"
ആ സ്ത്രീ പുഞ്ചിരിച്ചു കൊണ്ട് അവനെ അവളുടെ മടിയിൽ നിന്നും എടുത്തു.
അവൻ അമ്മയുടെ കയ്യിൽ ഇരുന്ന് കൊണ്ട് കുഞ്ഞു ശബ്ദത്തിൽ എന്തോ പറയാൻ ശ്രമിച്ചു."Dear india bts army... ആ.. ആപ് ഹമാരെ ദി.. ദിൽ....മേ...."
അവളുടെ കണ്ണുകൾ ആശ്ചര്യo കൊണ്ട് വിടർന്നു. കൊല്ലങ്ങൾക്കു മുന്നേ കേട്ടു മറന്ന എന്തോ.....
"Take care of yourself
Hamsamnida...."അതു പറഞ്ഞു അവർ കുഞ്ഞിനെ കൂട്ടി പോകാൻ ഒരുങ്ങി.
കുഞ്ഞിനെ ഇത് ആരു പഠിപ്പിച്ചു. അവൾ കൊറിയൻ ശൈലിയിൽ തന്നെ ചോദിച്ചു.
ഉത്തരം നൽകിയത് ആ സ്ത്രീ ആയിരുന്നു."His dad"
അവൾ തന്റെ phone on ചെയ്ത് അതിലേക്കു നോക്കി.
" നിങ്ങളുടെ ഓരോ വാക്കുകൾ പോലും ഇപ്പോഴും ആളുകൾ ഓർത്തിരിക്കുന്നു.'
അതിൽ അവൾ അത്രയേറെ സ്നേഹിച്ചിരുന്ന ഒരാളുടെ മുഖം ആയിരുന്നു. ചുണ്ടിനു താഴെ കറുത്ത കാക്കപ്പുള്ളി ഉള്ള പാട്ടിന്റെ മായജാലക്കാരൻ.
അമ്മയുടെ കയ്യിൽ ഇരുന്ന ആ കുഞ്ഞ് ആ സ്ക്രീനിലേക്ക് നോക്കി.
"Appa....."
അവൻ കൈ ചൂണ്ടി. ആ സ്ത്രീ മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അവനെ എടുത്ത് നടന്നകന്നു.
അവൾ സ്തംഭിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്ന് അവനെ നോക്കി. അവൻ തന്റെ കുഞ്ഞി പല്ലുകൾ പുറമെ കാണിച്ചു ചിരിച്ചു.
അത്ഭുദം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു.
ഉള്ളിലേക്ക് ആ പഴയ മുയൽ കുഞ്ഞിന്റെ രൂപം ഓടി വന്നു.
മാന്ത്രിക ശബ്ദം കൊണ്ട് തന്നെ വിസ്മയിപ്പിച്ച മുയൽ പല്ല് ഉള്ള ആ കൊച്ചു പയ്യൻ...............................