270 38 15
                                    

വായന അത്ര ആസ്വദിക്കാത്ത ഒരു വ്യക്തി ആയ ഞാൻ, അത്രയേറെ താല്പര്യത്തോടെ ആദ്യമായി എഴുതുന്ന ഒരു ആസ്വാദന കുറിപ്പ് ആണിത്.
കുറച്ച് മാസങ്ങൾക്കു മുൻപ് ഞാൻ കണ്ടെത്തിയ, എന്നെ വല്ലാതെ ആകർഷിച്ച ഒരു എഴുത്തുകാരി....
𝓟𝓾𝓻𝓹𝓵𝓮𝓯𝓪𝓵𝓵 💜
അറിയില്ല എന്ത് ജാലവിദ്യ ആണ് ആ വരികളിൽ നിറഞ്ഞിരിക്കുന്നതെന്ന്.. അത്രയേറെ ഇഷ്ടമാണ് അവരുടെ തൂലികയിൽ നിന്ന് വിടരുന്ന ഓരോ വരികളോടും...
𝓟𝓾𝓻𝓹𝓵𝓮𝓯𝓪𝓵𝓵 എഴുതിയ ഒരു കഥയുണ്ട്; 'അവർ'. സന്തോഷവും സങ്കടവും നിറഞ്ഞ സന്ദർഭങ്ങളാൽ വായനക്കാരുടെ കണ്ണ് നനയിപ്പിക്കുന്ന ഒരു ചെറു കഥ. അയാളുടേയും അവന്റേയും അവളുടേതുമായ ഒരു കഥ.
കഥയിലെ സന്ദർഭങ്ങൾ എന്നെ എത്രത്തോളം സ്വാധീനിച്ചു എന്നു വാക്കുകളിൽ ചുരുക്കാൻ കഴിയുന്നില്ല. പരസ്പരം സ്നേഹിച്ചും ഒരുമിച്ച് ജീവിക്കാനും ആഗ്രഹിച്ച ആയാൾക്കും അവനും ഇടയിൽ ഒന്നും അറിയാതെ കയറിവന്ന അവൾ. അവൾ ജീവനു തുല്യം പ്രണയിച്ച ആയാളുടെ ഹൃദയം അവനു സ്വന്തമായിരുന്നു. മഞ്ഞായ അവനെ സ്നേഹിച്ച ആയാൾക്കു വേണ്ടി മഴയായ അവൾ വഴി മാറി കൊടുത്തു. ആയാളും അവനും ഒന്നിക്കുന്ന സന്തോഷ നിമിഷത്തോടൊപ്പം വഴിമാറി കൊടുത്ത അവളുടെ വേദനയും....
ദിവസങ്ങൾക്കിപ്പുറം അവളെ മകനോടൊപ്പം കാണുന്നതും അയാളുടെ കാൻവാസിൽ അവൾ തെളിയുന്നതും, പ്രണയം അയാൾക്ക് അവനോട് മാത്രമാണെന്നും കാണിച്ചുതരുന്ന രംഗങ്ങൾ..
ഒടുവിൽ അവൾ യാത്രയായപ്പോൾ ആ മകന്റെ അച്ഛനായി അയാളും......
പല പല വികാരങ്ങൾ വായനക്കാരുടെ മനസ്സിലൂടെ കടന്നുപോകുന്ന നിമിഷങ്ങൾ കൂടിയിണക്കിയ കഥ.. എന്റെ മനസ്സിൽ ഉയർന്നു വന്ന ആശയങ്ങളും വികാരങ്ങളും വർണ്ണിക്കേണ്ടതെങ്ങനെ ആണെന്ന് അറിയില്ല..
ഒന്നേ പറയാനുള്ളൂ .. ഈ കഥ അത്രയേറെ ആഴത്തിൽ എന്നെ സ്പർശിച്ചിട്ടുണ്ട്. ആ മൂന്ന് കഥാപാത്രങ്ങൾ നമ്മളിൽ ഒരാളായോ അതോ നമ്മൾ ഓരോരുത്തരും അവർ ആയി മാറിയതോ പോലെ....
ഒരു ആസ്വാദനം എങ്ങനെ എഴുതണമെന്നൊന്നും അറിയില്ല. എങ്കിലും ഈ കഥയെ അത്രയേറെ ഇഷ്ടമായതുകൊണ്ടു ഒന്നു ശ്രമിച്ചു... എഴുതിയതിൽ എത്രത്തോളം ശരി ഉണ്ടെന്നും അറിയില്ല.
കഥയേയും കഥാപാത്രങ്ങളേയും അതിലുപരി ആ എഴുത്തുകാരിയേയും ഞാൻ ഒരുപാട് ആരാധിക്കുന്നു. ആയാളും അവനും അവളും അടങ്ങുന്ന അവരുടെ കഥ എന്നും എനിക്കു പ്രിയപ്പെട്ടതാണ്....♡✤

If you have read the story "അവർ" What do you felt about it?! Comment✤

അയാളും മഞ്ഞും മഴയും ♡Where stories live. Discover now