Birthday Visit!

66 9 131
                                    

"ബ്രോ എല്ലാം സെറ്റ് അല്ലേ?"

എന്റെ ചോദ്യം കേട്ട് നിതിൻ തലകുലുക്കി.

"യെസ് ബ്രോ... കേക്ക് മേടിച്ചു, തൊപ്പി മേടിച്ചു, ബലൂൺ മേടിച്ചു, all സെറ്റ്...
ഇനി 12 മണി ആയാ മാത്രം മതി..."

എന്താണ് സംഗതി എന്ന് പിടികിട്ടിയില്ലല്ലേ?പറഞ്ഞു തരാം... ഇന്നാണാ സുദിനം, സോറി ദുരന്ത ദിനം... ക്ലിയർ ആയില്ലല്ലേ? നമ്മുടെ അമ്മാളുന്റെ ബർത്ത് ഡേ... അപ്പൊ ചെറിയൊരു സർപ്രൈസ് കൊടുക്കുന്നതിന്റെ പ്ലാനിങ് ആണ് ഇപ്പൊ കണ്ടത്. അമ്മാളു പോലും അറിയാതെ രാത്രി വീട്ടിൽ ഇടിച്ചു കയറി സർപ്രൈസ് കൊടുക്കാനാണ് പ്ലാൻ. ചിഞ്ചുവും മാളുവും റിയുവും സ്രാങ്കും ദേവുവും നിതിനും ഞാനും. ഇത്രേം പേരാണ് പരിപാടി നടത്തി വിജയിപ്പിക്കാൻ ഇവിടെ എത്തിച്ചേർന്നിരിക്കുന്നത് സൂർത്തുക്കളെ...
മാസ്റ്റർ പ്ലാൻ ആരുടെ ആണെന്ന് പിന്നെ പറയണ്ടല്ലോ, നമ്മളുടെ നിതിൻ ബ്രോ ന്റെ തന്നെ...
Nb:- കള്ളന്മാർ ആണെന്ന് വിചാരിച്ച് അമ്മാളുന്റെ അമ്മേടേം അച്ഛന്റേം കൈയിൽ നിന്ന് ഉലക്കക്കിട്ട് അടി കിട്ടാതിരിക്കാൻ അവരോട് നേരത്തെ പറഞ്ഞാർന്നു കേട്ടോ...
അപ്പൊ ഇനി എന്താ നടക്കുന്നെ ന്ന് നമുക്ക് കാണാം... ബാ പോവാം...

"ചേട്ടാ, അമ്മാളു ചേച്ചിടെ അമ്മയെ വിളിക്ക്....11 മണി ആയി... ഇപ്പഴേ ഉള്ളിൽ കേറിയാലേ ബലൂൺ വീർപ്പിക്കലും അലങ്കോല ഛെ, അലങ്കാര പണികളും ചെയ്യാൻ ടൈം കിട്ടൂ..."

ദേവു പറഞ്ഞു.

"ശരിയാ, നിതിനെ അമ്മയെ വിളിക്ക്..."

നിതിൻ അമ്മയെ വിളിക്കാൻ ഫോൺ എടുത്തു.

"ഹലോ, അമ്മേ ഞങ്ങൾ പുറത്തുണ്ട്..."

"ആഹാ നിങ്ങൾ എത്തിയോ? ഞങ്ങൾ ഇവിടെ ഹാളിൽ തന്നെ ഉണ്ട്... ഗേറ്റ് അടച്ചിട്ടില്ല, കയറി വന്നോളൂ...."

"ശരി അമ്മേ... "

നിതിൻ ഫോൺ വെച്ചു

"അവർ ഹാളിൽ തന്നെയുണ്ട്. നമ്മളോട് കയറി ചെല്ലാൻ പറഞ്ഞു."

"ഹാ എന്നാ നമുക്ക് പോവാം, അല്ല ചിഞ്ചു എവിടെ?"

ഞാൻ പറഞ്ഞത് കേട്ടപ്പോഴാണ് എല്ലാവരും ചിഞ്ചുവിനെ നോക്കാൻ തുടങ്ങിയത്.

Peekkachii ka janmadin🥳🥳💃💃Where stories live. Discover now