കണ്ണീരിൽ കുതിർന്ന പ്രണയം 1

16 1 0
                                    

ഈ കഥ ഉമർ (റ) ഒരിക്കൽ നബി (സ) തങ്ങൾക്ക് പറഞ്ഞു കൊടുത്ത കഥയാണ്. അതുകൊണ്ട് തന്നെ നബിതങ്ങളുടെ ജീവിതത്തിൽ കൂടിയാണ് കഥ മുന്നോട്ടു നീങ്ങുന്നത്.കാരണം എന്തു കൊണ്ടാണ് ഉമർ (റ) കഥ നബി തങ്ങളോട് പറഞ്ഞത്. അതിൻ്റെ സാഹചര്യം എന്തായിരുന്നു. അതൊക്കെ അറിയണമെങ്കിൽ നമ്മുക്ക് ആദ്യമായി ലോകത്തിലെ ഏറ്റവും നല്ല പ്രണയ ജോഡികളായ മുഹമ്മദ് (സ), ഖദീജ (റ) എന്നീ രണ്ട് കുസുമങ്ങളുടെ ജീവിതത്തിലേക്ക് കടന്നു പോകാം.

വിശുദ്ധ മക്കയിലെ കോടീശ്വരിയായ കച്ചവടക്കാരിയാണല്ലോ മഹതിയായ ഖദീജബീവി (റ).

ഖദീജബീവി (റ) മക്കത്ത് ഒരു പരസ്യം നടത്തി.
തന്റെ കച്ചവടസംഘത്തിന്
ഒരു വിശ്വസ്ഥനായ നേതാവിനെ വേണം എന്ന്.

ആ പരസ്യത്തിന്റെ പ്രതിഫലനമെന്നവണ്ണം
മഹതിയുടെ വീട്ടിലേക്ക് പലരും കടന്നുവന്നു.
ഖദീജബീവിക്ക് അവരെയാരെയും അത്രക്കങ്ങ് പിടിച്ചില്ല.
കാരണം സത്യാസന്ധരായവർക്കാണല്ലോ ബീവി മുൻഗണന കൊടുക്കുന്നത്.

അങ്ങനെയിരിക്കെ ഈ പരസ്യം അറിഞ്ഞ് മൂത്താപ്പയായ അബൂത്വാലിബിന്റെകൂടെ ലോകഗുരു മുഹമ്മദ് മുസ്ത്വഫ (സ) മഹതിയുടെ വീട്ടിലേക്കു കടന്നുവന്നു.
ഖദീജബീവി ഒരിക്കലും കരുതിയിരുന്നില്ല റസൂലുല്ലാന്റെ വരവ് ഈ പരസ്യം കണ്ടിട്ടാണെന്ന്.
മറ്റെന്തോ ആവശ്യത്തിനാണ് വന്നതെന്ന് കരുതിയ ബീവിയുടെ മുന്നിൽ അബൂത്വാലിബ് കാര്യം അവതരിപ്പിച്ചു.
ഖദീജാ നിന്റെ പരസ്യം കണ്ടിട്ടാണ് ഞാൻ വന്നത്.
ഒരു സത്യസന്ധനായ വ്യക്തിയെയാണ് ആവശ്യമെങ്കിൽ എന്റെ അൽഅമീനായ ഈ മകനെ കവച്ചുവെക്കാൻ ഈ മക്കത്ത് മറ്റാരാണുള്ളത് ഖദീജാ.
അതുകൊണ്ട് സാമ്പത്തികമായി കുറച്ച് പിന്നിലായ എന്റെ കുടുംബത്തിന് അത്താണിയാകും എന്റെ മുഹമ്മദിന് ജോലി കിട്ടിയാൽ എന്ന് അബൂത്വാലിബ് പറഞ്ഞപ്പോൾ നിനച്ചിരിക്കാതെ മഹാഭാഗ്യത്തിന് തിരശീല ഉയർത്തുകയാണ് മഹതി ഖദീജ (റ).

വാതിലിൻ്റെ മറവുപറ്റി ബീവി പറഞ്ഞു. സത്യസന്ധതക്ക് തന്നെയാണ് ഞാൻ മുൻഗണന കൊടുക്കുന്നത്. അതുകൊണ്ട് അങ്ങയുടെ മുഹമ്മദ് വന്നാൽ അത്രയും സന്തോഷം.

കണ്ണീരിൽ കുതിർന്ന പ്രണയം Nơi câu chuyện tồn tại. Hãy khám phá bây giờ