HAMAARI AJBOORI KAHAANI
പാർട്ട് 4
ഇനിയൊരു മടങ്ങി വരവ് സാധ്യമോ എന്നറിയാതെ മിഴി നിറയിച്ച ഓർമ്മകളിലൂടെ വീണ്ടും പോവുമ്പോൾ സന്തോഷം കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു നിഹാ. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന ഭാവത്തിലായിരുന്നു ശ്രീധരൻ. നടന്നു ചെന്ന് പ്രിൻസിപ്പാലിന്റെ മുറിയിൽ കയറുമ്പോൾ ഇനിയെന്ത് എന്നത് അവളുടെ മനസ്സിനെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയിരുന്നു. അത് പ്രകടിപ്പിക്കാതെ തന്നെ അവൾ അയാളോടൊപ്പം ഉള്ളിലേക്ക് കടന്നു.
പിന്നീടുള്ള അവരുടെ സംഭാഷണം അവളുടെ കണ്ണ് നിറയിച്ചു.
അവൾക്കുള്ളിലെ സന്തോഷം ആ മുഖത്തെ പുഞ്ചിരിയിൽ പ്രകടമാക്കിയിരുന്നു. എന്നാൽ അതൊന്നുംതന്നെ ശ്രീധരന് തീരെ പിടിക്കുന്നുണ്ടായില്ല.
ഒന്നിന്റെ പേരിലും ആ നിമിഷത്തെ സന്തോമില്ലാതാക്കാൻ അവൾ തയാറായിരുന്നില്ല. അതുകൊണ്ട് തന്നെ മറ്റൊന്നും അവൾ ശ്രദ്ധിക്കാൻ പോയില്ല.
കുറെ നേരത്തെ സംസാരത്തിനു ശേഷം പ്രിൻസിപ്പൽ സാജൻ സാർ തന്നെ അവളെ ക്ലാസ്സിലേക്ക് പറഞ്ഞുവിട്ടു.
അപ്പോഴേക്കും ആദ്യത്തെ പീരീഡ് കഴിഞ്ഞുള്ള ബെൽ മുഴങ്ങിയിരുന്നു. വഴിയിൽ കണ്ട ടീച്ചർമാരെ എല്ലാം വിഷ് ചെയ്തു ക്ലാസ്സിലെത്തിയപ്പോഴേ കണ്ടു തന്നെ തന്നെ ഉറ്റുനോക്കി മുഖവും വീർപ്പിച്ചുനിൽക്കുന്ന ആളെ.
നിഹാ അങ്ങനെയൊരാളെ കണ്ടിട്ടേയില്ലായെന്ന ഭാവത്തിൽ ഉള്ളിലേക്ക് കയറാൻ നോക്കി. അത് കണ്ടതും മറ്റേയാളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.
YOU ARE READING
HAMAARI AJBOORI KAHAANI
Non-Fictionമലയാളി വായനക്കാരെ ഓടി വരീൻ എല്ലാരും വന്നു വായിച്ചു അഭിപ്രായം പങ്കിട്ടു പൊക്കോളിൻ 😌😌