2021 December 31st
evening 5:34സൂര്യൻ പുതിയൊരു വർഷത്തിൽ വീണ്ടും തിരിച്ചുവരനായി വിടവാങ്ങി യാത്രയായിക്കൊണ്ടിരിക്കുന്ന സമയം .... ലോകം മുഴുവൻ new year ആഘോഷങ്ങളുടെ തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് ...
വരാനിരിക്കുന്ന പുതുവർഷം എല്ലാവർക്കും പ്രതീക്ഷകളുടെയും പുതിയ അനുഭവങ്ങളുടെയുമെല്ലാം വർഷമായിരുന്നെങ്കിൽ മറ്റുചിലർക്ക് അത് നഷ്ട്ടങ്ങളുടെ പുതുവർഷമായിരുന്നു ... ആ പുതുവർഷം ഏവർക്കും പുതിയ വഴിതിരിവുകളായിരുന്നു .... എന്നാൽ ചിലർക്ക് അവർ ഒട്ടും ആഗ്രഹിക്കാത്ത രീതിയിലായിരുന്നെന്നുമാത്രം ..... ചിലർക്ക് ആ വഴിതിരിവുകൾ നഷ്ട്ടങ്ങളിലേക്കായിരുന്നുവെന്ന് മാത്രം .....
ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു ..... ചന്ദ്രൻ മാനത്തു തെളിഞ്ഞുതുടങ്ങിയ സമയം .... ബോധം വന്നെങ്കിലും അവൾക്ക് അവളുടെ മിഴികൾ തുറക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല . എങ്കിലും കുറച്ചു ആയാസപ്പെട്ട് അവൾ അവളുടെ മിഴികൾ വലിച്ചുതുറന്നു . ചുറ്റും കണ്ണോടിച്ചപ്പോൾ അവൾ ഒരു വള്ളിപടർപ്പിൽ കിടക്കുകയാണെന്ന് അവൾക്ക് മനസിലായി. എഴുന്നേൽക്കാൻ സാധിക്കുന്നില്ലെങ്കിലും അവൾ ആയാസപ്പെട്ടുകൊണ്ട് അവിടെ എഴുന്നേറ്റിരുന്നു. അവളുടെ ദേഹമാസകലം ചെറുതും വലുതുമായ മുറിവുകളുണ്ടായിരുന്നു. തലയ്ക്കേറ്റ ശക്തമായ അടിയുടെ ഫലമായി അവൾക്ക് അവളുടെ തല നല്ലപോലെ വേദനിക്കുന്നുണ്ടായിരുന്നു. തല പൊത്തിപിടിച്ചുകൊണ്ട് അവൾ നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
തനിക്ക് സംഭവിച്ചതെന്താണെന്ന് മനസിലായ അവൾ ഉടനെ അവിടെനിന്നും പതിയെ എഴുന്നേറ്റ് നിന്നു... അല്പമകലെയായി ചെറിയ തോതിൽ പുക ഉയരുന്നത് അവൾ കണ്ടു. അവിടേക്ക് സൂക്ഷിച്ചുനോക്കിയപ്പോൾ അവൾ സഞ്ചരിച്ചിരുന്ന INDIGO AIRBUS A321 neo plane അവിടെ തകർന്നു കിടക്കുന്നത് അവൾ കണ്ടു... അവൾ അതിനടുത്തേക്ക് നടന്നു.ലോകം മുഴുവൻ new year നെ സ്വീകരിക്കാനുള്ള സന്തോഷത്തിലും അത് ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലും മുഴുകിയിരിക്കുന്ന അതേ സമയം എല്ലാ news ചാനലുകളിലും ഒരു വാർത്ത live ആയി വന്നുകൊണ്ടിരിക്കുകയായിരുന്നു
YOU ARE READING
Coincidentally....
FanfictionArmyzzz..... Annyeonghasaeyo.... Again I'm back with a new story This is a namtaekook story... ഇത് അവരുടെ കഥയാണ്... അപ്രതീക്ഷിതമായി അവർ നേരിട്ട ദുരന്തത്തിന്റെ, അതിലൂടെ മൊട്ടിട്ട അവരുടെ സൗഹൃദത്തിൻ്റെ ആ സൗഹൃദം വഴിവെച്ച പ്രണയത്തിൻ്റെ, അവരുടെ അതിജീവനത്ത...