ι η ι σ я υ j α η м α м υ η ∂ є η к ι ℓ ......🦋🙃

403 55 46
                                    

ഞാൻ അവളെ കാണാൻ പോകുവാ സൂര്യനെ
എൻ്റെ മാത്രം ജൂണിനെ
3 വർഷങ്ങൾക്ക് ശേഷം ഞാൻ ഇന്ന നാട്ടിൽ വരുന്നെ വന്ന പാടെ പോയി കാണണം എന്നുണ്ടായിരുന്നു പക്ഷെ...
ആ വാർത്ത accept ചെയ്യാൻ പോലും
എനിക്ക് 1 വർഷം എടുത്തു
അപ്പോൾ അവളെ.... അവളെ കാണാൻ പോകുന്നത് അതിലും കഷ്ടം ആയിരിക്കുമല്ലോ.

ഇന്ന് ഈ ലോകത്തിൽ ഏറ്റവും happiest couples ആയിരുന്നെനെ ഞങ്ങൾ.... അവൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ.... Same gender ആയത് കൊണ്ടായിരിക്കാം.... അവളുടെ വീട്ടുകാർ ഞങ്ങടെ ബന്ധത്തിനെ വല്ലാണ്ട് എതിർത്തിരുന്നു. പക്ഷെ ആരൊക്കെ എതിർത്താലും എന്നോടൊപ്പം തന്നെ ജീവിക്കും എന്നായിരുന്നു അവളുടെ വാദം. കൂടേ വന്നാൽ പൊന്നുപോലെ നോക്കിക്കോളാം എന്നായിരുന്നു എൻ്റെ stand. കൂട്ടിന് നല്ല തല്ല് കൊള്ളി കൂട്ടുകാരും. ഞങ്ങടെ എല്ലാ തോന്യവാസങ്ങൾക്കും അവരും എൻ്റെ parentsഉം full support ആയിരുന്നു. ഒരിക്കലും അവളെ force ചെയില്ല എന്ന് ഞാൻ പണ്ടേ തീരുമാനിച്ചത. കാരണം 20 വർഷം അവളുടേ വേദനകളിലും, സന്തോഷങ്ങളിലും അവളുടെ കൂടെ നിന്ന്  അവളെ വളർത്തിയ അവൾടെ parents. അവർ നൽകിയ സ്നേഹം ഒരിയ്ക്കലും എനിക്ക് കൊടുക്കാൻ പറ്റില്ല എന്നൊരു തോന്നൽ... അവളുടെ കല്യാണ തലേന്ന്
അവൾ ഇറങ്ങി..... വീട് വിട്ട് എന്നെന്നേക്കും ആയി.....
ആ ദിവസം ഒരിക്കലും എനിയ്ക്ക് മറക്കാൻ കഴിയില്ല വീട് വിട്ട് ഇറങ്ങി എങ്കില്ലും......... ഞങ്ങൾക്ക് വിധി കാത്തുവെച്ചത് വിരഹം ആയിരുന്നു.

ഇറങ്ങും എന്ന് എന്നോട് അവൾ അറിയിച്ചിരുന്നു. അവളുടെ വീട്ടിനടുത്തുള്ള ബസ്സ് സ്റ്റോപ്പിൽ കൂട്ടുകാരുമൊത്ത് അവൾക്കായി കാതിരുന്നെങ്കിലും അവൾ എത്തിയില്ല. പിറ്റേന്ന് രാവിലെ അമ്പല കുളത്തിൽ ഒരു ശവം പൊങ്ങി അത് അവളുടേതായിരുന്നു. പിച്ചി ചീന്തിയ എൻ്റെ പ്രകാശത്തെ അവര് കൊന്നത്.... 

ഒരു വർഷം അമേരിക്കയിൽ ചികിത്സയിൽ ആയിരുന്നു ഞാൻ. അവളുടെ ചിതയിൽ തീ വയ്ക്കുന്നതിന് മുമ്പ് അവളോട് ആ ക്രൂരത ചെയ്തവരെ എല്ലാം ഞാൻ കൊന്നു. അച്ഛൻ ACP ആയത് കൊണ്ടും അമ്മ വക്കീൽ ആയത് കൊണ്ടും കേസിൻ്റെ വിധി എനിക്കനുകൂലം ആക്കി. എല്ലാം കഴിഞ്ഞപ്പോഴേക്കും ഞാൻ മാനസികമായി തളർന്നിരുന്നു. അതിൻ്റെ ചികിത്സയായിരുന്നു അമേരിക്കയിൽ നടന്നത്. പിന്നെ അവിടെ തന്നെ ജോലി ചെയ്യാൻ തുടങ്ങി. ഒരു കമ്പനി ഇട്ടു NJ Enterprises.

കാലം കഴിയും തോറും മുറിവുകൾ ഉണങ്ങും എന്ന് ആരോ പറഞ്ഞിട്ടുണ്ട് എന്നാൾ ആ മുറിവിൻ്റെ അടയാളം അതൊരിക്കലും മാറില്ല.


ആഴം അളക്കാൻ കഴിയാത്ത സമുദ്രം ആയിരുന്നു ഞാൻ അവൾക്ക്. ആ സമുദ്രത്തിൻ്റെ ആഴം അറിഞ്ഞ അസ്തമയ സൂര്യൻ ആയിരുന്നു അവൾ എനിക്ക്.....

ചിലപ്പോൾ ഈ ഒരു ജന്മം അവളുടെ ഈ ഓർമകളിൽ ജീവിക്കാൻ ആയിരിക്കാം എൻ്റെ വിധി......

🦋🍁

Until Our Next Life ......🦋🙃Where stories live. Discover now