ഭൂതകാലം

20 1 0
                                    

ഓര്മയിലുണ്ടൊരു ഭൂതകാലം,

ഓർക്കുവാനേറെയുള്ള ഭൂതകാലം.

കാലപ്പഴക്കമേറിയാലും,

മറവിതൻ മാറാല പിടിച്ചെന്നാലും,

നീ, എന്നരികിൽ വന്നീടുന്നു.

ഒരു കുളിർ തെന്നലായ് വീശിടുന്നു.

പഴംകഥ ചൊല്ലിരസിപ്പിക്കുന്നു.

ഞാനാ കഥയിലെ പൈതലായി,

ഒരു വേള എന്നെ ഞാൻ മറന്നീടുന്നു.

ഇരുളും വെളിച്ചവുമെന്നപോലെ,

മധുരവും മൗനനൊമ്പരങ്ങളും ,

ഇഴ ചേർന്ന് കിടക്കുന്ന കാലമെ..

കടലാഴത്തിലെ മുത്തെന്നപോൽ,

നിന്നെയെടുത്തു ഞാനോമനിക്കും.

എന്റെ സായംസന്ധ്യക്കമൃതേത്തുനൽകുന്ന,

ഭൂതകാലമെ നിനക്കു നമോവാകം.

ഭൂതകാലംWhere stories live. Discover now