കുരുവി പാട്ടുപാടി...

15 2 0
                                    


ഒന്നാം കുരുവി പാട്ടുപാടി


നെന്മേനി പാടത്തു പോരുന്നോ ?


നെന്മണി കൊത്താൻ പോരുന്നോ ?


രണ്ടാം കുരുവി പാട്ടുപാടി


മഞ്ചാടി കുന്നില് പോരുന്നോ ?


മഞ്ചാടി പെറുക്കാൻ പോരുന്നോ ?


മൂന്നാം കുരുവി പാട്ടുപാടി


മുന്തിരി പാടത്തു പോരുന്നോ ?


മുന്തിരി കൊത്താൻ പോരുന്നോ ?


നാലാം കുരുവി നീട്ടീപാടി


നാലുമണി ചന്തക്കു പോരുന്നോ ?


നാരങ്ങ വാങ്ങാൻ പോരുന്നോ ?


അഞ്ചാം കുരുവി കൊഞ്ചിപാടി


പാഞ്ചാലി പുഴക്കു പോരുന്നോ ?


കൊഞ്ചിനെ കൊത്താൻ പോരുന്നോ ?


ആറാം കുരുവി ആടിപാടി


അരമന വീട്ടില് പോരുന്നോ ?


അച്ചിങ്ങ കൊത്താൻ പോരുന്നോ ?


ഏഴാം കുരുവി പാട്ടുപാടി


ഏഴിലം പാല പൂത്തല്ലോ


പൂ പറിക്കാൻ പോരുന്നോ


എട്ടാം കുരുവി പാട്ടുപാടി


തെന്മലക്ക് പോരുന്നോ ?


തേൻ കുടിക്കാൻ പോരുന്നോ ?


ഒമ്പതാം കുരുവി ഉച്ചത്തിൽപാടി


ഓച്ചിറ വേലക്കു പോരുന്നോ ?


ഉണ്ണിയപ്പം തിന്നാൻ പോരുന്നോ ?


പത്താം കുരുവി പാട്ടുപാടി


പൊന്നമ്പല മേട്ടില് പോരുന്നോ ?


അയ്യനെ തൊഴാൻ പോരുന്നോ ?

കുരുവി പാട്ടുപാടി...Where stories live. Discover now