ജീവതാളങ്ങൾ

21 4 3
                                    

കായൽ പരപ്പിലൂടൊഴുകിനീങ്ങുന്ന

പാഴ്‌ച്ചെടിക്കൂട്ടം ക്കണക്കെ

എൻ മനതാരിലുമോരോ പാഴ്‌ചിന്തകൾ

തീരം തൊടാതെ ദിശയറിയാതെ

കടന്നുപോകും ചിലവേളയിൽ

തുരുത്തിലകപ്പെട്ടപോൽ ചില ചെറു ജീവജാലങ്ങൾ

ആ ചെടിക്കൂട്ടത്തിലേറിയൊഴുകി

അഗാധമാം കടലിൽ ലയിച് ചേരുന്നു.

ഉള്ളത്തിനടിത്തട്ടിലതുപോലെൻ ചിന്തകൾ കുമിഞ്ഞീടും,

പാൽക്കാരിപ്പെണ്ണിൻ കിനാവുപോലെ

പ്രകാശം കാണാതെ ഇരുട്ടിലാസ്വപ്നങ്ങൾ

ഒരു നെടുവീർപ്പിലസ്തമിച്ചീടും എന്നെക്കുമായി.

ഉദയത്തിലുണർന്ന് ഞാൻ മനസ്സിൻ വാതായനം തുറന്നിടും

ചിന്താപക്ഷികൾക്കു ചേക്കെറുവാനായ്

കായൽത്തീര തരുക്കളിൽ സന്ധ്യയിൽ

ചേക്കെറും തൂവെണ്മ കൊറ്റികളെമ്പാടും.

നിശയിൽ ശശിവന്നു ചിരിച്ചുനിൽക്കുമ്പോൾ

കൊറ്റികൾ തരുക്കളെ പൂമരങ്ങളാക്കുന്നു.

സൂര്യനുദിക്കുംനേരം കൊറ്റികൾ പറന്നകലുന്നു

കാകന്മാർ ആ തരുക്കൾ കയ്യടക്കീടുന്നു.

എന്മനസ്സിലും രാപ്പകൽവന്നു പോം

നിറം മാറുമീ പകർന്നാട്ടം നടക്കുന്നു.

ജീവിത താളം തനിയാവർത്തനമാകുന്നു.

ജീവതാളങ്ങൾWhere stories live. Discover now