ഒരു ലോക കപ്പ് ചരിത്രം 🌍🏆🥇
___________________ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രീതിയിൽ വളർന്നു വന്ന ഫുട്ബോൾ എന്ന കളി ഇന്റർനാഷണൽ ലെവെലിലോട്ട് (2രാജ്യങ്ങൾക്കിടയിൽ മത്സരമായി മാറുന്നത്)എത്തുന്നത് 1800 കളുടെ അവസാനത്തിലാണ്.1872 ൽ UK യിൽ ഇംഗ്ലണ്ടും സ്കോട്ലണ്ടും തമ്മിൽ നടന്ന മത്സരമാണ് ആദ്യത്തെ ഇന്റർനാഷണൽ മത്സരം.പിന്നീട് 1884 ബ്രിട്ടീഷ് ഹോം ചാംപ്യൻഷിപ് എന്ന പേരിൽ UK യുടെ ഉള്ളിലുള്ള 4കിങ്ഡംകൾ തമ്മിൽ ഒരു മത്സരമുണ്ടായി(100വർഷത്തോളം ഇത് ബ്രിട്ടീഷ് ചാംപ്യൻഷിപ് നിലനിന്നു).പിന്നീട് ഒളിമ്പിക്സിൽ ഫുട്ബോൾ ഒരു ഐറ്റം ആയി ചേർത്തു.1904ൽ FIFA എന്ന സംഘടന രൂപപ്പെട്ടു.പലപല പ്രതിസന്ധികൾ തരണം ചെയ്തു മുന്നോട്ട് കുതിച്ചു.1930കളിൽ Jules Rimet(പ്രസിഡണ്ട്)വേൾഡ് കപ്പ് നടത്താൻ തീരുമാനിച്ചു.13രാജ്യങ്ങളാണ് ആദ്യത്തെ വേൾഡ് കപ്പിൽ പങ്കെടുത്തത്.അതിൽ മെക്സിക്കോയും ഫ്രാൻസും തമ്മിൽ ആദ്യത്തെ മത്സരം നടക്കുന്നു.ലൂസിയെന്റ ഡോളന്റ് എന്ന ഫ്രാൻസിന്റെ കളിക്കാരൻ ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യത്തെ ഗോൾ അടിക്കുന്നു.ആ വേൾഡ് കപ്പിൽ 4-2അർജന്റീനയെ പരാജയപ്പെടുത്തി ഉറുഗ്വായ് ആദ്യത്തെ വേൾഡ് കപ്പ് ചാമ്പ്യനായി മാറുന്നു.അങ്ങനെ വേൾഡ് കപ്പ് പുരോഗമിച്ചു പുരോഗമിച്ചു മുന്നോട്ട് കുതിച്ചു.പിന്നീട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നു വരെ മത്സരം നടത്തി വന്നു.ഇപ്പോൾ 2022 ഖത്തറിൽ നടന്നു കൊണ്ടിരിക്കുന്നു.മൊത്തം 21വേൾഡ് കപ്പുകളാണ് ഇതുവരെ നടന്നത്.പക്ഷേ; വേൾഡ് കപ്പ് നേടാൻ ഇതുവരെ 8രാജ്യങ്ങൾക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ..ഏറ്റവും കൂടുതൽ വേൾഡ് കപ്പ് നേടിയ രാജ്യം ബ്രസിൽ ആണ്(5തവണ),ജർമനി,ഇറ്റലി(4തവണ),നേടാൻ സാധിച്ചു.ഉറുഗ്വായ്,ഫ്രാൻസ്,അര്ജന്റീന(2തവണ)കപ്പ് നേടാൻ സാധിച്ചു.ഇംഗ്ലണ്ട്,സ്പെയിൻ ഓരോ തവണ വേൾഡ് കപ്പ് നേടിയെടുത്തു.
ഒളിമ്പിക്സിനൊപ്പമെത്താൻ വേണ്ടി മുന്നോട്ട് വെച്ച ഫുട്ബോൾ വേൾഡ് കപ്പ് ഇന്ന് ഒളിമ്പിക്‌സിനേക്കളൊക്കെ ഒരുപാട് മുകളിൽ ഏറ്റവും വലിയൊരു സ്‌പോട്ടിങ് ഇവന്റ് ആയിട്ട് മാറിയിരിക്കുന്നു.4വർഷം കൂടുമ്പോൾ വരുന്ന ആ മഹാ ഉത്സവത്തെ വരവേൽക്കാനായി കാത്തിരിക്കുകയാണ് ഇന്ന് ലോക ജനത.അങ്ങനെ എല്ലാ അർത്ഥത്തിലും ഖത്തറിൽ നടക്കുന്ന ഈ വേൾഡ് കപ്പിലെ നല്ല മുഹൂർത്തതിനായി നമുക്ക് കാത്തിരിക്കാം.11കാരറ്റ് സ്വർണം കൊണ്ട് തീർത്ത ആ കപ്പിന് അവകാശികൾ ആരെന്ന് കാതോർത്തിരിക്കാം✍ഫഹീമ മറിയം