അയാൾ 2/2

103 7 0
                                    

ഞാൻ അയാളെ സ്നേഹിച്ചപ്പോൾ അയാൾ സ്നേഹിച്ചത് മറ്റൊരാളെയായിരുന്നു...
എന്റെ വികാരങ്ങളെ ഒരു attraction ആണെന്ന് ഞാൻ പറഞ്ഞു ചുരുക്കിയപ്പോൾ പോലും ഞാൻ അറിഞ്ഞില്ലായിരുന്നു അയാൾ എന്റെ ഹൃദയത്തെ അത്രയും ആഴത്തിൽ കാർന്നു തിന്നിരുന്നു എന്ന്

അയാൾ മറ്റൊരാൾക്ക്‌ തന്റെ ഹൃദയം പകർന്നു നൽകുന്ന ഓരോ നിമിഷവും ഞാൻ ഉരുകുകയാണ്...

മറ്റൊരാളെ സ്നേഹിക്കാനായിരുന്നെങ്കിൽ എന്തിനാ എനിക്കു പ്രതീക്ഷ തന്നെ?

നിന്നിൽ നിന്ന് വന്ന ഒരു നോട്ടം പോലും എനിക്കു പ്രിയമേറിയതായിരുന്നു

പക്ഷെ എന്റെ ഉള്ളിലെ നിന്നോടുള്ള കൊതി തീരാത്ത സ്നേഹം നീ തട്ടി കളഞ്ഞു... അത് ദിശ അറിയാതെ ഒഴുകുകയാണ് ..

നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല... നിനക്ക് അതിനെ പറ്റി ഒരു സൂചനയെങ്കിലും ഞാൻ തരണമായിരുന്നു..

അല്ല, നിനക്ക് അറിയാമായിരുന്നു എനിക്കു നിന്നോടുള്ള ഇഷ്ടം... നീ മനപ്പൂർവ്വം ഒഴിവാക്കിയതാണ്

"ഇത്രമേൽ ഇഷ്ടമുണ്ടായിരുന്നേൽ പറഞ്ഞൂടായിരുന്നില്ലേ??"

എന്റെ ഇഷ്ടം ഞാൻ അയാളോട് പറഞ്ഞിരുന്നെങ്കിൽ തിരിച്ചു വരുന്ന മറുപടി എനിക്കു പ്രതീക്ഷിക്കാവുന്നതായിരുന്നു...

ആ മറുപടി എന്നേ എത്രത്തോളം തളർത്തുമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു

പാതിരാത്രി ഒരു കള്ളനെ പോലെ എന്റെ സ്വപ്നങ്ങളിൽ കൂടി കേറി എന്നേ വീർപ്പുമുട്ടിച്ചതിന് ഇതിനായിരുന്നോ

എത്രയൊക്കെ ആയാലും നിന്നെ ഞാൻ ആഴത്തിൽ പ്രണയിച്ചു കൊണ്ടിരിക്കും.. ഒരു ഭ്രാന്തിയെ പോലെ....

ഞാൻ മനസ്സിലാക്കിയടത്തോളം
പ്രണയം മധുരമെന്ന് തോന്നിക്കുന്ന വേദനയാണ്
അതിലേക്ക് നാം അടുക്കും തോറും അത് നമുക്ക് വേദനകൾ മാത്രമേ അത് സമ്മാനിക്കൂ ❤️

-ശിഫ 🥀

You've reached the end of published parts.

⏰ Last updated: Dec 23, 2022 ⏰

Add this story to your Library to get notified about new parts!

അയാൾ Where stories live. Discover now