(മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കേട്ട് കൊണ്ട് വായിക്കുക for more effect...)
"പൊന്നാടയണിഞ്ഞവൾ കുളത്തിൽ നിന്നും മുങ്ങി നിവർന്നു .... ഈറൻ മുടിയിഴകൾ പിന്നിലേക്ക് മാടിയൊതുക്കി അവൾ മെല്ലെ കുളപ്പടവിലേക്ക് കാലുകളെടുത്തുവെച്ചു .... വെണ്ണക്കല്ലിൽ തീർത്ത ശില്പം പോലെയായിരുന്നു ആ പെൺകൊടി..... അവളുടെ ഓരോ ചുവടിലും ചിലമ്പിന്റെ ശബ്ദം ആ വന്യതയിൽ മുഴങ്ങി നിന്നു ..... നാഗ ചിലമ്പിന്റെ മുഴക്കം .....
ഈറനണിഞ്ഞ വസ്ത്രത്തോടെയവൾ മനയിലേക്ക് പ്രവേശിച്ചു ..... നീല മിഴികളിൽ അഞ്ജനമെഴുതി ചെമ്പകപ്പൂ മുടിയിൽ ചൂടി ...... മഞ്ഞൾക്കുറിയോടൊപ്പം കുങ്കുമപ്പൊട്ടും അവളുടെ തിരുനെറ്റിയെ അലങ്കരിച്ചു ..... വാൽക്കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കവെ ആ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു .......
മാറോട്ചേർന്നു കിടന്നിരുന്ന ആ നാഗത്താലി അവൾ സ്നേഹത്തോടെ തന്റെ കണ്ണുകളോട് ചേർത്തു .....
അവൻ തന്റെ മാത്രമാണെന്നുള്ള വിശ്വാസമായിരുന്നു ആ താലി ......
ആ വിശ്വാസത്തെ തകർക്കാൻ അവൾ അനുവദിക്കില്ല .....
നാഗ ചിലമ്പണിഞ്ഞ് വർണപ്പൊടികളാൽ തീർത്ത രൂപകളത്തിൽ നീണ്ട ചുരുൾ മുടിയഴിച്ചവൾ നിറഞ്ഞാടും, അവനു വേണ്ടി...... അവളുടെ ഇണയ്ക്കായി .....
അത്ര തീക്ഷ്ണമായ പ്രണയമായിരുന്നു ആ നാഗ സുന്ദരിയുടേത് ........
തന്റെ ഇണയ്ക്കായി ജന്മാന്തരങ്ങൾ കാത്തിരുന്ന പ്രണയം ......"
Coming soon....
April 1
Collaboration with bang_tanarmygirl7

YOU ARE READING
നീലാഞ്ജനം 💕 namhope
Fanfictionമലയാളം ff collaboration with @bang_tanarmygirl7 🎶തിര നുരയും ചുരുൾ മുടിയിൽ സാഗര സൗന്ദര്യം തിരി തെളിയും മണി മിഴിയിൽ സുരഭില സൂര്യകണം കവിളുകളോ കളഭമയം കാഞ്ചന രേണുമയം ലോല ലോലമാണ് നിന്റെ അധരം...🎶 reference : Ananthabhadram (but different story) A Namhop...