RV - I

1K 118 57
                                    


അധ്യായം 1 : രക്ഷ


----------------------------



ഇരുളടഞ്ഞ ആ ഒറ്റമുറി ജയിലിന്റെ ഒരു മൂലയിൽ കാൽമുട്ടുകൾ തന്റെ  കൈയ്കളാൽ നെഞ്ചോട് ചേർത്തു പിടിച്ച് അവനിരുന്നു..

അവിടമാകെ കെട്ടികിടന്ന കനത്ത നിശബ്ദതയിൽ കൊതുകിന്റെ  വിരസമായ മൂളൽ തികച്ചും അസ്വസ്ഥമായി അവനു തോന്നി.

"രുദ്രാ..!! "

പതിഞ്ഞ സ്വരത്തിലുള്ള ആ വിളി കേട്ട് രുദ്ര തലയുയർത്തി നോക്കി. നേരിയ വെളിച്ചത്തിന്റെ രശ്മിയിൽ അവൻ കണ്ടു, ഇരുമ്പഴികളാൽ ബന്ധിക്കപ്പെട്ട വാതിലിന് മറുവശത്തായി ഒരാൾരൂപം.

"രുദ്ര... ഞാൻ നിന്നെ ഇവിടെ നിന്നു രക്ഷിക്കാൻ വന്നതാണ്! "

നിർവികാരനായിരുന്ന രുദ്രന്റെ മുഖത്ത് ഒരാശ്ചര്യഭാവം വിടർന്നു. പക്ഷെ അവനു ചുറ്റും തളം കെട്ടിക്കിടന്ന അന്ധകാരത്തിനാൽ ആ ഭാവം വന്നയാൾക്ക് അവ്യക്തമായിരുന്നു.

മെല്ലെ, ഒട്ടും ഒച്ചയുണ്ടാക്കാതെ, അയാൾ വാതിൽ തുറന്നു. ചെറിയ സീൽക്കാരത്തോടെ ആ ഇരുമ്പുവാതിൽ രുദ്രക്കു മുൻപിൽ തുറക്കപ്പെട്ടു.

" ആരാ നീ ? "

ഗാമ്ഭീര്യവും, മുഴക്കവുമാർന്ന ശബ്ദത്തിൽ രുദ്ര അയാളുടെ മുഖത്ത് നോക്കി ചോദിച്ചു. അയാളുടെ അടുത്തേക്ക് നടന്നടുക്കുകയായിരുന്നു അവൻ.

"എന്നെ അയച്ചത് ഭായ് ആണ്... നിനക്കെന്നെ വിശ്വസിക്കാം രുദ്ര."

രുദ്ര വന്ന് അയാളുടെ തൊട്ടു മുൻപിലായി നിന്നു. ആ നേരിയ വെളിച്ചത്തിലും അയാൾക്കിപ്പോൾ രുദ്രയുടെ മുഖം വ്യക്തമായി കാണാം. അത്രയും മനോഹരമാം വിധം കാർന്നെടുത്ത സവിശേഷതകളായിരുന്നു ആ മുഖത്തിന്.

നെറ്റിയിൽ വലതുവശത്തായി നേരിയ പോറലേറ്റിട്ടുണ്ട്. പുതുതായി പൊടിഞ്ഞ ചോരത്തുള്ളികൾ  ഇടതുകവിൾത്തടത്തിൽ പറ്റിയ മുറിവിൽ തെളിഞ്ഞു കാണാം. കീഴ്ച്ചുണ്ടിനു തൊട്ടു താഴെ രക്തം കട്ടപ്പിടിച്ചു കടും ചുവപ്പ് നിറത്തിൽ കാണപ്പെട്ടു. ഇടതുപുരികത്തിൽ പണ്ടെങ്ങോ ഉണ്ടായ മുറിവിന്റെ സ്മാരകമാം വണ്ണം ഇപ്പോഴും തെളിഞ്ഞു നിൽക്കുന്ന ഒരു ചെറിയ വെട്ടിന്റെ പാട്..

RudraVaani [UNDER EDITING]Where stories live. Discover now