RV - II

507 68 27
                                        

അദ്ധ്യായം 2 : കണ്ടുമുട്ടൽ 

----------------------------  

ഏതാനും മാസങ്ങൾക്കു മുൻപ്..

സിറ്റിയിലെ തന്നെ ഏറ്റവും മുന്തിയ ഒരു 5 star ബാർ കം സ്ട്രിപ്പ് ക്ലബ്‌..

ഇത് സ്ഥിതി ചെയ്യുന്ന സ്ഥലം ടൗണിൽ നിന്നും കുറച്ചു ഉള്ളിലേക്ക് മാറിയുള്ള റെയിൽവേ കോളനിയുടെ അടുത്താണ്‌. ഗുണ്ടാത്തലവന്മാരുടെയും ഡ്രഗ് ഡീലിംഗ് പാർട്ടികളുടെയും സ്ഥിരതാവളം കൂടിയാണ്‌ ഈ ക്ലബ്‌.

സമയം ഇപ്പോൾ രാത്രി 11 നോടടുക്കുന്നു..

ക്ലബ്ബിൽ ഇപ്പോൾ അവിടെ സ്ഥിരം വരാറുള്ള കസ്റ്റമേഴ്സും അവിടത്തെ ജോലിക്കാരും മാത്രമേ ഉള്ളു. ചിലർ അകത്തു ചെന്ന മദ്യത്തിന്റെ അമിത ലഹരിയിൽ ഉന്മത്തവന്മാരായി അവർക്കു മുൻപിലുള്ള മേശയിന്മേൽ തലവച്ചു ബോധമറ്റ് കിടക്കുന്നു.. മറ്റു ചിലർ തീരാത്ത ലഹരി കൊതി മൂത്തു പിന്നെയും പിന്നെയും മദ്യം അകത്താക്കുന്നു..

പല നിറങ്ങളിലുള്ള ഡിസ്കോ ലൈറ്റ്റുകൾ അവിടമെങ്ങും പ്രകാശം പരത്തുന്നുണ്ട്. നേരിയ ശബ്ദത്തിൽ വച്ചിരിക്കുന്ന മദനസംഗീതത്തിനൊത്ത് ചുവടുകൾ വെക്കുന്ന സുന്ദരിമാർ, അഥവാ ബാർ dancers.

ആ വിശാലമായ ക്ലബ്ബിന്റെ ഇടതു വശം ചേർന്നുള്ള ഒരു പ്രൈവറ്റ് കോർണറിൽ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ് നടക്കുകയാണ്. നഗരത്തിലെ തന്നെ ഏറ്റവും അപകടകാരികളായ 2 ഡ്രഗ് ഡീലിംഗ് സംഘങ്ങളുടെ കൂടിക്കാഴ്ച്ച.

ചുവന്ന പ്രകാശം മാത്രം മിന്നി നിൽക്കുന്ന ആ കുടുസ്സ് മുറിയിൽ പതുപതുത്ത സോഫകളിലായി അഭിമുഖം ഇരിക്കുകയാണ് ഇരു സംഘങ്ങളിലെയും നേതാക്കന്മാർ.

ക്രിസ്റ്റോ : ആദ്യം നിങ്ങൾ സാധനം കാണിക്ക്, എന്നിട്ട് മതി ബാക്കി സംസാരം.

അയാളുടെ പിന്നിൽ guard ചെയ്ത് നിൽക്കുന്ന 2 തടിമാടന്മാരുടെ പിൻബലത്തിൽ അയാൾ ആ സോഫയിൽ കാലിന്മേൽ കാൽ കയറ്റി വച്ചുകൊണ്ട് നിവർന്നിരുന്നു.

നീണ്ടു മെല്ലിച്ച ശരീരം, മൊട്ടത്തല, നല്ല കട്ടിമീശ, വലതു കണ്ണിനു താഴെ പണ്ടെങ്ങോ പറ്റിയ ഒരു മുറിവിന്റെ അടയാളം.. എല്ലാം കൊണ്ടും പക്കാ 3rd rated ഗുണ്ടയുടെ ലുക്ക്‌ ആയിരുന്നു അയാൾക്ക്.

आप प्रकाशित भागों के अंत तक पहुँच चुके हैं।

⏰ पिछला अद्यतन: Nov 13, 2023 ⏰

नए भागों की सूचना पाने के लिए इस कहानी को अपनी लाइब्रेरी में जोड़ें!

RudraVaani [UNDER EDITING]जहाँ कहानियाँ रहती हैं। अभी खोजें