Oneshot

184 17 11
                                    

:നല്ല മഴയുള്ള സമയത്താണ് ബസ്സിലേക്ക് ഓടി കയറിത് ആകെ നനഞ്ഞു
Busil നല്ല തിരക്കും
ഇരിക്കാൻ ഒരിടം കിട്ടിയിരുന്നെങ്കിൽ nallatharnnu

തുറന്നു വച്ചിരിക്കുന്ന ഏതോ ജനാലക്കുള്ളിൽ കൂടെ മഴത്തുള്ളികൾ അകത്തേക്ക് തെറിക്കുന്നുണ്ട്

:ഭാഗ്യം ഒരു seat കിട്ടി ഇരുന്നില്ലായിരുന്നെങ്കിൽ അത്രയും ദൂരം നിന്ന് എന്റെ കാൽ ഒരു വഴിയായേനെ

ജനാലക്കരികിൽ ആണ്  ഇരിക്കുന്നത് അടച്ചിട്ടിരിക്കുന്ന ഷട്ടർ പതിയെ തുറന്നു നോക്കി
തുറക്കാൻ കാത്തിരുന്ന പോലെ വെള്ളതുള്ളികൾ എന്റെ മുഖത്തേക്ക് തെറിച്ചു

അന്തരീക്ഷം ആകെ തണുത്തിരിക്കുന്നു നേരം പതിയെ ഇരുട്ടി തുടങ്ങിയിട്ടുണ്ട്
5 മണിയെ ആയൊള്ളു എന്നാലും 8 മണിയായ പ്രതീതി

:ആമി...

പരിചിതമായിരുന്ന എന്നാൽ ഇപ്പോൾ അപരിചിതമായ ഒരുപക്ഷെ കേൾക്കാൻ കൊതിച്ച പേര് കേട്ടപ്പോൾ പുറത്ത് മിന്നിയ മിന്നലിനൊപ്പം കുടിങ്ങിയ ഇടി മനസ്സിലും കുടുങ്ങിയത് പോലൊരു തോന്നൽ

ആഗ്രഹിക്കുന്ന പോലെ തന്നെ ആയിരിക്കണേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് വലതുവശത്തേക്ക് തിരിഞ്ഞു നോക്കി

പുറത്തേക്ക് നോക്കി ഇരിക്കെ അരികിൽ വന്നിരുന്ന ആളെ ശ്രദ്ധിച്ചിരുന്നില്ല
അല്ലെങ്കിലും താൻ അങ്ങനെയാ വെളിവില്ലാതെയാ നടക്കുന്നെ എന്ന് അമ്മ എപ്പോഴും പറയും

മുന്നിൽ കാണുന്നത് മായയാവല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കെ വീണ്ടും വിളി വന്നു

:ആമി...

ഇപ്രാവശ്യം ഞാൻ ഒന്ന് പതറി
എന്റെ കണ്ണിൽ നോക്കി തന്നെയല്ലേ വിളിച്ചേ
അതെ അങ്ങനെ തന്നെ

ഞാൻ കാണണമെന്ന് ആഗ്രഹിച്ച ആളല്ലേ തന്റെ മുന്നിൽ ഇരിക്കുന്നത്
അതും ശരിതന്നെ

പുറത്തുപെയ്യുന്ന മഴയുടെ തണുപ്പുകൊണ്ടൊ അതോ തന്റെ മുന്നിൽ ഇരിക്കുന്ന വ്യക്തി കാരണമോ കൈകാലുകൾ എല്ലാം തണുത്ത് വിറച്ചിരുന്നു
ഒന്ന് ചിരിക്കാൻ പോലും കഴിയാത്ത പോലെ തോന്നിയെനിക്ക്

First Love!Where stories live. Discover now