CALL IT WHAT YOU WANT🦋

104 7 11
                                    

"Nabii..
സമയം പോകുന്നു..
കോളജിൽ പോകണ്ടേ നിനക്ക്.."

"കുറച്ചു നേരം കൂടി മമ്മാ.."
പിറുപിറുക്കുന്ന ശബ്ദത്തിൽ അത്രയും പറഞ്ഞ് നാബി വീണ്ടും പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി..
അപ്പോഴേക്കും മമ്മ മുറിയുടെ വാതിൽക്കൽ എത്തിയിരുന്നു..

"നാബി...
ഹന കുറച്ചു മുൻപേ വിളിച്ചു വച്ചതേ ഒള്ളു.. അവൾ ഇറങ്ങിയെന്ന്..
നീ ഇപ്പോഴും കട്ടിലിൽ നിന്ന് പൊങ്ങിയിട്ടില്ലെന്ന കാര്യം അവളോട് പറയാൻ പറ്റുവോ..
അതുകൊണ്ട് എന്റെ പൊന്നുമോൾ ഒരു കാര്യം ചെയ്യ്..
എഴുനേറ്റ് ഫ്രഷ് ആയി, ഹന വരുമ്പോഴേക്കും റെഡി ആവാൻ നോക്ക്..."

മുറിയുടെ വാതിലിൽ നിന്നുകൊണ്ടുള്ള മമ്മയുടെ പ്രസംഗത്തിൽ, വീഴുകയല്ലാതെ അവൾക്ക് വേറെ വഴി ഇല്ലായിരുന്നു എന്നതാണ് സത്യം..

"മമ്മ പൊക്കോ..
ഞാൻ ഫ്രഷ് ആയിട്ട് വരാം.."
ബെഡിൽ കണ്ണടച്ച് എണീറ്റിരുന്ന് പാതി ഉറക്കത്തിൽ അവൾ പറയുന്നത് കേട്ട് അവരൊന്ന് അമർത്തി മൂളി മുറിക്ക് പുറത്തേക്കിറങ്ങി...

ഹന ഇങ്ങ് എത്തുന്നതിനു മുൻപേ ഞാൻ ഫ്രഷ് എങ്കിലും ആയിട്ടില്ലെങ്കിൽ അവള്ടെ കൈകൊണ്ട് ആവും എന്റെ മരണം.. അതുറപ്പാണ്..
അതോണ്ട് ഞാൻ വേഗം പോയി ഫ്രഷ് ആകട്ടെ... 😬🚶‍♀

GUYSSS...
അവൾ പോയി ഫ്രഷ് ആകുമ്പോഴേക്കും ഞാൻ, അതായത് നിങ്ങളുടെ എഴുത്തുകാരി നിങ്ങൾക്ക് എന്താ ഇവിടെ നടക്കണേ എന്നുള്ള ഒരു ബേസിക്ക് ഐഡിയ തരാം.. എന്ത് പറയുന്നു? ☺️

ഇപ്പോൾ ഇവിടെ സംസാരിച്ച് നിന്ന പെൺകുട്ടി ആണ് നമ്മുടെ കഥാനായിക..
പേര്, നാബി, വയസ്സ് 22...
Seoul National University College of Music ഇൽ Vocal Music pg second yr വിദ്യാർത്ഥി..

ധീരനായ പട്ടാളക്കാരൻ SONG - BYUNG -HO യുടെയും, ഇന്റീരിയർ ഡിസൈനർ MIN- CHAE-WON ഇന്റെയും ഏകമകൾ ആണ് MIN YU NA-BI എന്ന നമ്മുടെ നായിക..

പരിചയം ഇല്ലാത്തവരുടെ മുന്നിൽ പൂച്ചകുട്ടിയും അടുപ്പക്കാരുടെ അടുത്ത് പുലിക്കുട്ടിയുമാണ് നമ്മുടെ നാബി..
അവളുടെ ഫസ്റ്റ് ലവ്, പാഷൻ, ഡ്രീം എന്നെല്ലാം പറയുന്നത് മ്യൂസിക് ആണ്..
അപ്പയുടെ പെറ്റും, മമ്മയുടെ ബെസ്റ്റ് ഫ്രണ്ടും കൂടിയാണ് നാബി 💗

CALL IT WHAT YOU WANT🦋Where stories live. Discover now