CALL IT WHAT YOU WANT🦋(2)

40 6 13
                                    

ഉച്ച വരെയുള്ള ക്ലാസ്സ്‌ കഴിഞ്ഞ് ലഞ്ച് കഴിക്കാനായി കാന്റീൻലേക്ക് എത്തിയതാണ് നാബിയും ഹനയും..

ഫുഡിന് ഓർഡർ കൊടുത്ത് ചുറ്റിനും നോക്കി അവിടെ നിൽക്കുമ്പോഴാണ് ക്ലാസ്സിലുള്ള കുറച്ചു കുട്ടികൾ അവിടെ ഒരു ടേബിളിൽ ഇരുന്ന് അവരെ കൈവീശി കാണിക്കുന്നത്. അത് കണ്ട് അവരും തിരിച്ച് കൈ വീശി കാണിച്ച് ഫുഡുമായി അവരുടെ അടുത്തേക്ക് ചെന്നു.

"നിങ്ങൾ കുറെ നേരമായോ വന്നിട്ട്.."
അവരുടെ അടുത്തേക്ക് ചെയർ നീക്കി ഇട്ട് ഇരുന്നുകൊണ്ട് ഹന ചോദിച്ചു..

"ഒരു 10 മിനിറ്റ് ആയിഡാ.."
അതിലൊരാൾ പറഞ്ഞു...

അവർ പിന്നെയും ഓരോന്ന് സംസാരിച്ച് ഭക്ഷണം കഴിച്ചു തുടങ്ങി.

അപ്പോഴാണ് അത് സംഭവിച്ചത്.......

"Oh my God.. Guys..ദേ rm ലൈവ് വന്നിരിക്കുന്നു.."
ഒരുത്തി അതും പറഞ്ഞ് സൗണ്ട് കൂട്ടി ലൈവ് ഓപ്പൺ ചെയ്തു.

"annyeonghaseyo!! "

Rm ഇന്റെ ശബ്ദം കേട്ടതും നാബിയുടെ മുഖം മങ്ങുന്നത് ഹന ഏറുകണ്ണിട്ട് കണ്ടു..
എല്ലാവരുടെയും ശ്രെദ്ധ ലൈവിൽ ആണെന്ന് കണ്ടതും നാബി മുഖം വീർപ്പിച്ച് ഹനയെ നോക്കി..

"എന്തേ.."
ഹന ഒറ്റപുരികം ഉയർത്തി ചോദിച്ചതും,

"ഇതിന്റെ കൂടെ കുറവേ ഉണ്ടായിരുന്നുള്ളു.. കോപ്പ്.."
നാബിയുടെ സംസാരം കേട്ട് ചിരി അടക്കാൻ പാട്പെടുവാണ് ഹന..
അത് കണ്ട് നാബി കണ്ണുരുട്ടിയതും ഹന ചുണ്ട് കൂട്ടിപിടിച്ച് ചിരി പിടിച്ചമർത്തി അവളിൽ നിന്നും നോട്ടം മാറ്റി.

അപ്പോഴേക്കും അവർക്കുള്ള ഫുഡ് എത്തി.

"ഹോ സമാധാനം.. ഫുഡ് വന്നല്ലോ..
ഹനാ.. വേഗം കഴിച്ച് തീർത്തിട്ട് നമ്മുക്ക് പെട്ടെന്ന് പോകാം.. കേട്ടോ.."
അവർ ലൈവ് ഓഫ് ആക്കാൻ ഉദ്ദേശമില്ലെന്ന് കണ്ട നാബി ഹനയുടെ കാതോരം ചെന്നു മെല്ലെ പറഞ്ഞു..

"ആയ്ക്കോട്ടെ മാഡം.."
കളിയായി കൈകൂപ്പി പറഞ്ഞ് ഹന കഴിക്കാൻ തുടങ്ങി.. നാബിയും.

"എടീ.. ദേ.. ഷുഗ.. ഷുഗയും ദേ വന്നിരുന്നെടി rm ഇനൊപ്പം.. Omg..
Yoongii marry mee 🫂 "
അവൾ ആവേശത്തോടെ പറഞ്ഞ് കൊണ്ട് ഒട്ടും താമസിയാതെ യൂങ്കിക്കുള്ള മാര്യേജ് പ്രൊപോസൽ കമന്റ് ആക്കി ഇടുകയും ചെയ്തു.. അപ്പോഴേക്കും സ്ക്രീനിലെ കമന്റ്സ് മുഴുവനും യൂങ്കിക്കുള്ള കല്യാണാലോചനകൾ കൊണ്ട് നിറഞ്ഞു..

CALL IT WHAT YOU WANT🦋Where stories live. Discover now