........

7 0 0
                                    

ചുവന്ന പട്ടുവിരിച്ചപ്പോലെ
ഗുൽമോഹറുകൾ ഇതൾ പൊഴിഞ്ഞ
ആ വീഥിയിലൂടെ നാം കൈകോർത്ത് നടന്നത്
നീ ഓർക്കുന്നുവോ...
അന്നും നീ എന്തോ പറയാൻ വന്നത്
ബാക്കിവെച്ചതും , പിന്നീട് പറയാമെന്ന്
പറഞ്ഞതും... നീ മറന്നുവോ...?
എനിക്ക് പ്രണയിക്കാനറിയില്ലെന്ന
തോന്നലുകളെ ഞാൻ പോലും അറിയാതെ
നീ തോൽപ്പിച്ചു കളഞ്ഞു...
നിന്റെ പ്രണയം എനിക്കായ് മാത്രമെന്നോതിയ
അതേ ബെഞ്ചിൽ ഞാനീ സന്ധ്യയിൽ ഏകയായിരിക്കെ...
അകലെ ആ മഞ്ഞിൻ പിറകിൽ
ഒരാളുണ്ടെന്ന തോന്നൽ...
എത്ര ശ്രമിച്ചിട്ടും എന്റെ ഹൃദയത്തിനടക്കാൻ
സാധിക്കുന്നില്ലെന്ന് തലച്ചോർ
പരിഭവം പറയുന്നുണ്ട്...
അറ്റമില്ലാത്തൊരീ കാത്തിരിപ്പിനറുതി വരുത്താനാകാതെ....

ഓരോരോ തോന്നലുകൾ Where stories live. Discover now