സമയം രാത്രി 11.30
??: ശേ... ഇതെന്തു മഴയാണ്... മഴക്ക് പെയ്യാൻ തോന്നിയ നേരം.. ഇനി ഞാൻ എപ്പോൾ വീട്ടിൽ ചെല്ലാനാണ്.. നാശം പിടിക്കാനായിട്ട് ഒരു ഓട്ടോ പോലും കാണുന്നില്ല.. എന്റെ ഒരു ഗതികേട് നോക്കണേ...
രാത്രിയിലെ കോരി ചൊരിയുന്ന മഴയെ നോക്കികൊണ്ട് ആ പെൺകുട്ടി പറഞ്ഞു. അവളിപ്പോൾ തന്റെ വീട്ടിലേക്ക് പോകാൻ വേണ്ടി വെയ്റ്റിംഗ് ഷെഡിൽ bus കാത്തുനില്ക്കുകയാണ്. പക്ഷെ അവളുടെ ഭാഗ്യം ആ മഴയത്ത് ഒരു സൈക്കിൾ പോലും പോകുന്നില്ല.
പെട്ടന്ന് അവളുടെ ഫോൺ ring ചെയ്യാൻ തുടങ്ങി. ആ പെട്ടന്നുള്ള ശബ്ദം അവളെ ഒന്ന് ഞെട്ടിച്ചെങ്കിലും അവൾ ആ ഫോൺ call വേഗം തന്നെ എടുത്തു.
??: Hello...
📱: നീ ഇപ്പോൾ എവിടെ നിക്കുവാ?
?? : ഞാൻ ഇവിടെ വണ്ടി കാത്തു നിക്കുവാ. Last bus പോയി എന്നാണ് തോന്നുന്നത്. ഒരു ഓട്ടോ പോലും കാണുന്നില്ല.
📱: പുറത്തു നല്ല മഴ പെയ്യുന്നുണ്ട്. നീ എങ്ങനെ വീട്ടിലേക്ക് വരാനാ. അതെ നിന്റെ കൂടെ ആരെങ്കിലും ഉണ്ടോ അവിടെ.
??: എന്റെ ഭാഗ്യത്തിന് ഇവിടെ ഒരു പട്ടി കുഞ്ഞു പോലും ഇവിടെ ഇല്ല😌
📱: eh 😟നീ അവിടെ ഒറ്റക്കാണോ.. എടി ഞാൻ എന്നാൽ car കൊണ്ട് വരട്ടെ.
?? : അയ്യോ.. എന്റെ പൊന്ന് മോളെ നീ അബദ്ധം ഒന്നും കാണിക്കരുതേ. ഒന്നാമതെ നീ car ഓടിക്കാൻ പഠിച്ചു വന്നതേ ഉള്ളു... ആ നീ ഈ പെയ്മാരിയിൽ വണ്ടി എടുത്തു ഓടിച്ചു വന്നിട്ട് എന്തെങ്കിലും സംഭവിക്കാൻ. നീ അവിടെ തന്നെ നിന്നാൽ മതി.
📱: oh പിന്നെ 😤... എന്തായാലും നീ ഫോൺ call കട്ട് ചെയ്യണ്ട കേട്ടോ. എനിക്ക് എന്തോ പേടി പോലെ തോന്നുന്നു.
??: ആഹ് best... ഈ പേടി ഒള്ള നീ എങ്ങനെ ആടി കോടതിയിലൊക്കെ പോയി വാദിക്കുന്നത് eh... 😆
📱: ദേ പെണ്ണെ... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്. ഉള്ള extra duty ഒക്കെ അങ്ങ് എടുത്തിട്ട് പാതിരാത്രി ആ മഴയത്ത് നീ ഒറ്റയ്ക്ക് നിക്കുമ്പോൾ എനിക്ക് പേടിയാകാതെ ഞാൻ തുള്ളി ചാടി നിക്കണോ..
?? : oh എന്റെ പൊന്ന് അനിയത്തിക്ക് എന്നോട് ഇത്രെയും സ്നേഹമുണ്ടായിരുന്നോ 😄.. അതു പിന്നെ ഇന്ന് ക്ലാര ക്കു നേരത്തെ വീട്ടിൽ പോകേണ്ട ആവിശ്യമുണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ അവളുടെ duty യുംകൂടി എടുത്തത്. പക്ഷെ ഇത്രെയും late ആകുമെന്ന് ഞാൻ അറിഞ്ഞില്ല. പിന്നെ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോൾ മഴ പെയ്യാൻ തുടങ്ങി... അതൊന്നു കുറച്ചു തന്നപ്പോൾ ആണ് ഞാൻ ഇങ്ങ് ഇറങ്ങിയത്....ഞാൻ വെയ്റ്റിംഗ് ഷെഡിൽ എത്തുന്നതിനു കുറച്ചു മുൻപ് ആയപ്പോഴേക്ക് മഴ ദാ വീണ്ടും കൂടി.
📱: നീ ഇങ്ങനെ സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിച്ചു നടന്നോ.. ഞാൻ ഒന്നും പറയുന്നില്ല 😒..
?? : ആഹ് എടി ഒരു വണ്ടി വരുന്നുണ്ട് എന്ന് തോന്നുന്നു ഞാൻ ഒന്ന് നോക്കട്ടെ..
📱: ആഹ് call കട്ട് ചെയ്യണ്ട കേട്ടോ.
അവൾ നോക്കിയപ്പോൾ ഒരു car വരുന്നുണ്ട് അവൾ പെട്ടന്ന് തന്നെ ആ കാറിനു കൈ കാണിച്ചു.ആ വണ്ടി വെയ്റ്റിംഗ് ഷെഡിന് കുറച്ചു മുൻപായി നിർത്തി. അവൾ ഒരു ആശ്വാസത്തിൽ ആ കാറിന്റെ അടുത്തേക്ക് ഓടി ചെന്നു.
പക്ഷെ ആ കാറിനു കൈകാണിച്ചപ്പോൾ അവൾ അറിഞ്ഞിരുന്നില്ല അവളുടെ ജീവിതം അവിടെ കൊണ്ട് അവസാനിക്കും എന്നുള്ള കാര്യം.
ആ കോരി ചൊരിയുന്ന മഴയിൽ അവളുടെ ആ അലറച്ച ആരും കേട്ടുരിന്നില്ല.. ആ ഫോൺ call ൽ ഉള്ള വ്യക്തി അല്ലാതെ.
തുടരും....
____________________________________________
Engane und.... Innu raavile enikku thonniya oru kathayanu. Appol ithu marannu pokunnathinu munp thanne ithu angu ezhutham enn karuthi.. Atha update aakkiye... 😁
YOU ARE READING
വേട്ട : Edge of the seat thriller
Fanfictionഒരു crime...... ഒരു crime കൊണ്ട് മാറി മറഞ്ഞ പലരുടെ ജീവിതം..... ഒരു crime കൊണ്ട് അഴിഞ്ഞു വീണ പലരുടെ മുഖംമൂടികൾ.... ആ crime ന്റെ കാരണക്കാരെ വേട്ടയാടാൻ തീരുമാനിച്ചു കുറച്ചു പേർ..... വേട്ട : Edge of the seat Thriller ***********************************...